Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അപകടകരമായി വാഹനമോടിച്ചവർ പിടിയിൽ; വാഹനങ്ങളും പിടിച്ചെടുത്തു
text_fieldsbookmark_border
മനാമ: മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ വാഹനമോടിച്ചവർ പിടിയിലായി. സമൂഹ മാധ്യമങ്ങളിലൂടെ ഇതുസംബന്ധിച്ച് പ്രചരിച്ച വിഡിയോ പ്രകാരമാണ് അന്വേഷണം നടന്നത്. ഹമദ് ടൗണിലാണ് കേസിനാസ്പദ സംഭവം നടന്നത്.
മറ്റുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ഭീഷണിയാകുന്ന തരത്തിൽ വാഹനമോടിക്കുകയും ചെയ്തെന്നാണ് കേസ്. നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രതികളെ റിമാൻഡ് ചെയതിരിക്കുകയാണ്. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Next Story

