സഖീറിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്നുപേർ മരിച്ചു
text_fieldsസഖീറിലെ ട്രീ ഓഫ് ലൈഫിന് സമീപം അൽഖാറ ഏരിയയിൽ ഉണ്ടായ വാഹനാപകടം
മനാമ: സഖീറിലെ ട്രീ ഓഫ് ലൈഫിന് സമീപം അൽഖാറ ഏരിയയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ടു വയസ്സുകാരനടക്കം മൂന്ന് സ്വദേശികൾ മരിച്ചു.വിനോദയാത്രക്ക് എത്തിയ സംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. രണ്ട് യുവാക്കളും എട്ടു വയസ്സുള്ള ഒരു കുട്ടിയുമാണ് അപകടത്തിൽ മരിച്ചത്.അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസ് വിഭാഗവും സിവിൽ ഡിഫൻസ് ടീമും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വിനോദസഞ്ചാരത്തിന് ഏറെപ്പേർ എത്തുന്ന സഖീറിലെ അൽ-ഖാറ ഭാഗത്താണ് ദാരുണ സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും സ്ഥലത്ത് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

