Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബു​സൈ​തീ​നി​ൽ...

ബു​സൈ​തീ​നി​ൽ വാ​ഹ​നാ​പ​ക​ടം; 20കാ​ര​ന് ദാ​രു​ണാ​ന്ത്യം

text_fields
bookmark_border
ബു​സൈ​തീ​നി​ൽ വാ​ഹ​നാ​പ​ക​ടം; 20കാ​ര​ന് ദാ​രു​ണാ​ന്ത്യം
cancel
Listen to this Article

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ബു​സൈ​തീ​ൻ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പ​മു​ള്ള റി​യ സ്ട്രീ​റ്റി​ലു​ണ്ടാ​യ ദാ​രു​ണ​മാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 20 വ​യ​സ്സു​കാ​ര​നാ​യ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ.

ഓ​വ​ർ​ടേ​ക്കി​ങ്ങി​നി​ടെ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് മ​റ്റൊ​രു വാ​ഹ​നം വ​രു​ന്ന​തു​ക​ണ്ട് പെ​ട്ടെ​ന്ന് വാ​ഹ​നം വെ​ട്ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കാ​റി​ന്റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റു​ക​യും ത​ല​കീ​ഴാ​യി മ​റി​യു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ത​ന്നെ ട്രാ​ഫി​ക് പ​ട്രോ​ൾ, സി​വി​ൽ ഡി​ഫ​ൻ​സ്, നാ​ഷ​ന​ൽ ആം​ബു​ല​ൻ​സ് വി​ഭാ​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

എ​ന്നാ​ൽ, പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മാ​യ​തി​നാ​ൽ യു​വാ​വ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​പ്പെ​ട്ട​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.

തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​സ് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ബ​ഹ്‌​റൈ​നി​ലെ റോ​ഡു​ക​ളി​ൽ ഡ്രൈ​വ​ർ​മാ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​മി​ത​വേ​ഗ​ത​യും അ​ശ്ര​ദ്ധ​മാ​യ ഓ​വ​ർ​ടേ​ക്കി​ങ്ങും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ട്രാ​ഫി​ക് അ​ധി​കൃ​ത​ർ വീ​ണ്ടും ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Vehicle accident in Busaiteen; 20-year-old dies
Next Story