Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈനിൽ വാഹനാപകടം; പയ്യോളി സ്വദേശി നിര്യാതനായി
text_fieldsbookmark_border
അർഷക്
മനാമ: ഇസ ടൗൺ ഹൈവേയിൽ നടന്ന വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി നിര്യാതനായി. അയനി ക്കാട് പാലക്കീൽ വീട്ടിൽ അർഷക് അഷ്റഫ് (29) ആണ് നിര്യാതനായത്. ബാലുശ്ശേരി സ്വദേശി അശ്റഫിന്റയും പാലക്കീൽ ഷാഹിദയുടെയും മകനാണ്. ഭാര്യ: ഷാദിയ. അഞ്ചു മാസം പ്രായമുള്ള ഇസാൻ അർഷക് ഏക മകനാണ്.
സഹോദരങ്ങൾ: ജംഷാദ്, ജംഷിദ. റസ്റ്റാറന്റ് ജീവനക്കാരനായിരുന്ന അർഷക് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചാണ് അപകടം. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Next Story

