റഫീഖിന് വീടൊരുക്കാൻ വീ12 ബിസിനസ് ഗ്രൂപ്; ആദ്യഗഡു കൈമാറി
text_fieldsറഹീം ബാവക്കുഞ്ഞും, ഇബ്രാഹിം എം.എം.എസ്.ഇയും
ചേർന്ന് ആദ്യഗഡു കൈമാറുന്നു
മനാമ: പതിനഞ്ച് വർഷമായി മനാമ സെന്ററൽ മാർക്കറ്റിലെ ക്യാന്റീനിൽ ജോലി ചെയ്യുന്ന കാസർകോട് കുമ്പള സ്വദേശി റഫീഖിന് വീട് നിർമിക്കാനുള്ള പദ്ധതിയുമായി വീ 12 ബിസിനസ് ഗ്രൂപ്. നാട്ടിൽ ഉമ്മയും ഭാര്യയും പതിനഞ്ചു വയസുള്ള മകളും അടങ്ങുന്ന കുടുംബം നിലവിൽ ഒരു വീടിന്റെ മുകൾ നിലയിൽ വാടകയ്ക്ക് താമസിച്ചുവരികയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്വന്തമായി ഒരു വീട് എന്നത് ഇവർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത അവസ്ഥയിലായിലാണ് വി12 ബിസിനസ് ഗ്രൂപ് റഫീഖിന് വീടൊരുക്കാൻ മുന്നോട്ട് വന്നത്. കാസർകോട് ഇഷ്ടപ്പെട്ട സ്ഥലത്ത് 6 സെന്റ് ഭൂമിയിൽ നിർമ്മിക്കുന്ന പുതിയ വീടിന്റെ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ കൈമാറി. വീ 12 കമ്പനി ചെയർമാൻ റഹീം ബാവക്കുഞ്ഞും, എം.എം.എസ്.ഇ കമ്പനി മാനേജിങ് ഡയറക്ടർ ഇബ്രാഹിം എം.എം.എസ്.ഇയും ചേർന്ന് തുക കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
കമ്പനി ബോർഡംഗം അബ്ദുൽ സമദ് പത്തനാപുരം, എം.എം.എസ്.ഇ കമ്പനി ഗ്രൂപ് മാനേജർ റിയാസ് എന്നിവർ ചേർന്ന് വീടിന്റെ രൂപകൽപ്പന പ്രകാശനം ചെയ്തു. ചടങ്ങിൽ സന്ദീപ് തൃശ്ശൂർ, ശിഹാബ് തൃശ്ശൂർ, നൗഷാദ് കണ്ണൂർ, അസീസ് പേരാമ്പ്ര, റഫീഖ് കാസർകോട്, അഷ്‌കർ പൂഴിത്തല തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

