വേദിക് പെന്റാത്തലൺ 2024: നവംബർ രണ്ടിന് അധാരി പാർക്കിൽ
text_fieldsവേദിക് പെന്റാത്തലൺ 2024 പ്രഖ്യാപനം
മനാമ: വേദിക് എ.ഐ സ്കൂൾസ്, സാന്റമോണിക്ക സ്റ്റഡി എബ്രോഡ്, ഐ ലേണിങ് എൻജിൻസ്, ബോബ്സ്കോ എജുക്കേഷൻ, പി.ഇ.സി.എ ഇന്റർനാഷനൽ എന്നിവയുടെ സഹകരണത്തോടെ വേദിക് പെന്റാത്തലൺ 2024 നവംബർ രണ്ടിന് മനാമ അധാരി പാർക്കിൽ നടക്കും. മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒളിമ്പ്യാഡായിരിക്കും വേദിക് പെന്റാത്തലൺ.
ബഹ്റൈനിലെ എല്ലാ സ്കൂളുകളിൽ നിന്നുമുള്ള 5000ത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. വേദിക് പെന്റാത്തലൺ 2024 മത്സരം വിദ്യാർഥികളുടെ നിലവാരവും കഴിവുകളും വർധിപ്പിക്കാൻ സഹായകമാകുമെന്ന് ലോഞ്ചിങ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മറിയം അൽ ദേൻ എം.പി പറഞ്ഞു. വിദ്യാഭ്യാസ പുരോഗതിയെ പ്രോത്സാഹിപ്പിക്കാൻ രാജ്യം പ്രതിജ്ഞബദ്ധമാണ്.
മത്സരങ്ങൾ വിദ്യാർഥികളുടെ നിലവാരം വർധിപ്പിക്കുമെന്നും അവർ പറഞ്ഞു. കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസുഫ് യഅ്ക്കൂബ് ലോറി, വേദിക് ഗ്രൂപ് ഓഫ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജയിംസ് മറ്റം, ബോബ്സ്കോ ഹോൾഡിങ് സി.എം.ഡിയും സ്ഥാപകനുമായ ബോബൻ തോമസ്, പി.ഇ.സി.എ ഇന്റർനാഷനൽ സി.ഇ.ഒ സി.എം. ജൂനിത്ത് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

