വേദിക് പെന്റാത്തലൺ 2024: മുഹമ്മദ് അബ്ദുൽ അസീസ് വിജയി
text_fieldsഅദാരി പാർക്കിൽ ജിസിസിയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഒളിമ്പ്യാഡ് സംഘടിപ്പിച്ച ബോബ്സ്കോ എഡ്യു സി.എം.ഡി ബോബൻ തോമസ്, എം.പി ഡോ. മറിയം അൽ ദൈനിൽ നിന്ന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഏറ്റുവാങ്ങുന്നു.
മനാമ: വേദിക് എ.ഐ സ്കൂളും സാന്റാമോണിക്കയും ബോബ്സ്കോ എജു ബഹ്റൈനും പീക്കാ ഇന്റർനാഷനലുമായി സഹകരിച്ച് സംഘടിപ്പിച്ച വേദിക് പെന്റാത്തലൺ 2024ന് വിജയകരമായ സമാപനം. മിഡിലീസ്റ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് ഒളിമ്പ്യാഡ് പരീക്ഷകൾ ഒരേ വേദിയിൽ നടന്നത്.
ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെ അംഗീകാരവും മനാമ അദാരി പാർക്കിൽ നടന്ന ഇവന്റിന് ലഭിച്ചു. എ.ഐ ടെക്നോളജിയുടെ സഹായത്തോടെ നടന്ന മത്സരത്തിൽ ഇബ്നു അൽഹൈത്തം സ്കൂളിലെ മുഹമ്മദ് അബ്ദുൽ അസീസ് 1000 ദീനാർ ക്യാഷ് പ്രൈസ് നേടി.
ഫിലിപ്പീൻ സ്കൂളിലെ എഡ്വേർഡ് മാറ്റ്യൂസ് എൽ ടാംഗഗ്, ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ നിന്നുള്ള രചന റെഡ്ല എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു.മറിയം അൽ ദേൻ എം.പി ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഏഷ്യൻ പാർലമെന്ററി അസംബ്ലിയുടെയും (എ.പി.എ) ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക്സിന്റെ ചെയർമാൻ അഹ്മദ് അൽ സലൂം, മുഹമ്മദ് ഹുസൈൻ അൽ ജനാഹി എം.പി, കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ് ഡയറക്ടർ യൂസുഫ് യാക്കൂബ് ലോറി.
മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നു
വേദിക് ചാൻസലർ ബാബു സെബാസ്റ്റ്യൻ, ബോബ്സ്കോ ഹോൾഡിങ് സി.എം.ഡി ബോബൻ തോമസ്, സാന്റാ മോണിക്ക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ, വേദിക് ഗ്രൂപ് ഓഫ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജയിംസ് മറ്റം, പി.ഇ.സി.എ ഇന്റർനാഷനൽ സി.ഇ.ഒ സി.എം. ജൂനിത്ത് എന്നിർ അടക്കം നിരവധി വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു.
പെന്റാത്തലൺ 2025 ഇന്റർനാഷനൽ ഒളിമ്പ്യാഡ്സ്, അടുത്ത വർഷം ബഹ്റൈനിൽ വീണ്ടും നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.vedhikcivilservicesclub.com, www.bobscoedu.com എന്നീ വെബ്സൈറ്റ് സന്ദർശിക്കുകയോ, 97333224458, 97333667740, 65006122 ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

