വി.ഡി. സതീശനെ അഭിനന്ദിച്ചു
text_fieldsവി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി പ്രവർത്തകർ മധുരം വിതരണം ചെയ്യുന്നു
മനാമ: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി.ഡി. സതീശനെ ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി അഭിനന്ദിച്ചു. പ്രവർത്തകർ മധുരം വിതരണംചെയ്ത് സന്തോഷം പ്രകടിപ്പിച്ചു. യു.ഡി.എഫിനെ ഭരണത്തിൽ തിരിച്ചെത്തിക്കാനും കേരളത്തിെൻറ ജനകീയ മുഖമാവുന്നതിനും വി.ഡി. സതീശന് കഴിയും.
കളങ്കരഹിതമായ പൊതു പ്രവർത്തനപാരമ്പര്യമുള്ള വി.ഡി. സതീശന് മതേതര, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. ജില്ല പ്രസിഡൻറ് ജസ്റ്റിൻ ജേക്കബ്, ജനറൽ സെക്രട്ടറി ജലീൽ മുല്ലപ്പള്ളി, ഒ.ഐ.സി.സി ദേശീയ സെക്രട്ടറി മനു മാത്യു, ദേശീയ കമ്മിറ്റി അംഗങ്ങളായ സുനിൽ ചെറിയാൻ, സിൻസൺ ചാക്കോ, സൽമാനുൽ ഫാരിസ്, നിസാർ കുന്നംകുളത്തിങ്ങൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

