വായാടിക്കുന്നിലെ വിശേഷങ്ങൾ നാളെ അരങ്ങിൽ
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജംസംഘടിപ്പിക്കുന്ന പൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവത്തോടനുബന്ധിച്ച് സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നാളെ വൈകീട്ട് എട്ടിന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ‘വായാടിക്കുന്ന് പി .ഒ’ എന്ന നാടകം അരങ്ങേറുന്നു. തൃശ്ശൂർ പെരുവല്ലൂർ സ്വദേശിയും , സ്കൂൾ അധ്യാപകനും , നാടകപ്രവർത്തകനുമായ ദാമോദർ മെമ്പള്ളി രചനയും സമാജം അംഗവും കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവുമായ മനോഹരൻ പാവറട്ടി നാടകം സംവിധാനം ചെയ്യും.
ഒരു ഗ്രാമത്തിെൻറ െഎക്യവും അവിടെയുള്ളവരുടെ ജീവിതവും വായാടികുന്നിലമ്മയുടെ ക്ഷേത്രവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് ഈ നാടകത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നത്. പുതുമുഖങ്ങൾ ഉൾപ്പെടെയുള്ള ഒരു വലിയ താരനിരയാണ് ഈ നാടകത്തിലൂടെ അരങ്ങിലെത്തുന്നത് . പ്രദീപ് പതേരി , വിനയചന്ദ്രൻ , ഗണേഷ് കൂരാറ , ഹീര ജോസഫ് , സജീവൻ ചെറുകുന്ന് , ബിനോജ് പാവറട്ടി , മുഹമ്മദ് ഇക്ബാൽ , ഷിബു ഗുരുവായൂർ ,കരുണാകരൻ , സനൽകുമാർ , ഭാഗ്യരാജ്, നിഷ ദിലീഷ് , സന്ധ്യ ജയരാജ് , സാറ സാജൻ, സിദ്ധാർഥ് ജയരാജ് തുടങ്ങിയവരാണ് വേഷമിടുന്നത്. ഗാനരചനയും സംഗീത സംവിധാനവും വിജയൻ കല്ലാച്ചി. നാടകം കാണുവാനും, കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ നാടക ആസ്വാദകരെയും ക്ഷണിക്കുന്നതായും പ്രവേശനം സൗജന്യമാണെന്നും സമാജം പ്രസിഡൻറ് പി .വി .രാധാകൃഷ്ണപിള്ള , ജനറൽ സെക്രട്ടറി എം. പി. രഘു എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സമാജം കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോനെ(33988196) ബന്ധപ്പെടാവുന്നതാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
