Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവടകര സ്വദേശി...

വടകര സ്വദേശി നിര്യാതനായി

text_fields
bookmark_border
വടകര സ്വദേശി നിര്യാതനായി
cancel

മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന കോഴിക്കോട് വടകര പുതുപ്പണം ഓതാം പറമ്പത്ത്മായന്‍ (49) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാവിലെ സല്‍മാനിയ ആശുപത്രിയില്‍ വെച്ചാണ്​ മരണം സംഭവിച്ചത്​. അടുത്ത ആഴ്ച കുടുബം നാട്ടില്‍ നിന്ന്​ വരാനിരിക്കെയാണ്​ മരണം. 13 വർഷമായി ബഹ്​റൈൻ പ്രവാസിയാണ്​.

 കഴിഞ്ഞ ദിവസം രാത്രി മനാമയിലെ താമസ സ്ഥലത്ത്​​വെച്ച്​ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഭാര്യ: ഫൗസിയ. മക്കൾ: ഫൗമി, ഷംന, ആയിഷ. മരുമകന്‍: അബ്​ദുല്‍ ഗഫൂര്‍ വട്ടക്കണ്ടി (ഖത്തര്‍). ബഹ്‌റൈനില്‍ ‘എനോവാ എനര്‍ജി ആൻറ്​ ഫെസിലിറ്റീസ് മാനേജ്​മ​​െൻറിൽ’ ടെക്‌നീഷ്യന്‍ ആയിരുന്നു. വടകര, പുതുപ്പണം, മൂരാട് പ്രദേശങ്ങളില്‍ വയറിംഗ്, പ്ലംബിങ്​ ജോലികള്‍ ചെയ്​തിരുന്ന മായൻ പിന്നീട്​ പ്രവാസം തെരഞ്ഞെടുക്കുകയായിരുന്നു. പുത്തന്‍നട പള്ളി കമ്മിറ്റി മുന്‍ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്​. മയ്യിത്ത് ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vatakara
News Summary - vatakara
Next Story