Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകര സഹൃദയവേദി സംഗമം 27ന്​

text_fields
bookmark_border
  • കവി പവിത്രൻ തീക്കുനിയെയും പദ്​​മശ്രീ ജേതാവ്​ മീനാക്ഷി അമ്മയെയും ആദരിക്കും

മനാമ: ബഹ്റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മയായ വടകര സഹൃദയ വേദിയുടെ ‘സഹൃദയ സംഗമം’ എന്ന പരിപാടി  ഏപ്രില്‍ 27ന്  വൈകീട്ട് 7.30ന് കേരളീയ സമാജം ഹാളില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കളരിപ്പയറ്റില്‍ നിരവധി പേരുടെ ഗുരുവും പദ്മശ്രീ ജേതാവുമായ മീനാക്ഷി അമ്മ, പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് വി.കെ.രാജശേഖരന്‍ പിള്ള, കവി പവിത്രന്‍ തീക്കുനി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പെങ്കടുക്കും. 
ഏഴാം വയസിൽ കളരി അഭ്യാസം തുടങ്ങിയ മീനാക്ഷി അമ്മ 75ാം വയസ്സിലും കളരിയിൽ സജീവമാണ്.വടകരയിലെ അവരുടെ ‘കടത്തനാടന്‍ കളരി സംഘത്തി’നു കീഴില്‍ ഇപ്പോള്‍150ല്‍ പരം പേർ കളരി അഭ്യസിക്കുന്നുണ്ട്. 

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ച കടത്തനാടി​െൻറ ജനകീയ കവിയാണ് പവിത്രന്‍ തീക്കുനി. 
ചടങ്ങില്‍ ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകനായ ചന്ദ്രന്‍ തിക്കോടി, നാടക പ്രവര്‍ത്തകൻ ദിനേശ് കുറ്റിയില്‍, അഥർവ് ജിത്തു എന്നിവരെയും ആദരിക്കും. ഗാന രചയിതാവ് വത്സൻ മാസ്റ്ററുടെ സി.ഡി.പ്രകാശനവും ഇൗ വേളയിൽ നടക്കും. തുടര്‍ന്ന് ശ്രീജിത്ത്‌ കൈവേലിയും സുനിൽ കോേട്ടമ്പ്രവും നയിക്കുന്ന സംഗീത^ഹാസ്യ വിരുന്നും  പ്രവാസി കലാകാരന്‍മാര്‍ അവതരിപ്പിക്കുന കലാപരിപാടികളും അരങ്ങേറും.

 വാർത്താസമ്മേളനത്തില്‍ പ്രസിഡൻറ് കെ.ആർ.ചന്ദ്രന്‍, സെക്രട്ടറി എം.ശശിധരന്‍, ആര്‍.പവിത്രന്‍, രാമത്ത് ഹരിദാസ് (രക്ഷാധികാരികൾ), അഷ്‌റഫ്‌, രഞ്ജിത്ത്, രമേശൻ ഇല്ലത്ത്, വിജയൻ, പ്രകാശ് കുമാർ, മുജീബ് എന്നിവര്‍ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vatakara
Next Story