വാറ്റ് വർധന: പ്രത്യേക ഓഫറുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
text_fieldsമനാമ: മൂല്യവധിത നികുതി (വാറ്റ്) വർധിക്കുന്നതിന് മുമ്പുള്ള പ്രത്യേക വിൽപന പദ്ധതി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രഖ്യാപിച്ചു. 400 ദീനാറിന് മുകളിൽ ഡയമണ്ട്, രത്നാഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണ നാണയവും 250 ദീനാറിന് മുകളിൽ വാങ്ങുമ്പോൾ അര ഗ്രാം സ്വർണ നാണയവും സമ്മാനമായി ലഭിക്കുന്നതാണ് പദ്ധതി. ഇതിന് പുറമെ, 22 കാരറ്റ് (ജി.സി.സി) ആഭരണങ്ങൾ മാറ്റിയെടുക്കുമ്പോൾ വിലയിൽ കുറവ് വരുത്തില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 31 വരെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്റ്റോറുകളിൽനിന്ന് ഈ ആനുകൂല്യങ്ങൾ നേടാവുന്നതാണ്. വാറ്റ് വർധനക്ക് മുമ്പ് ഏറ്റവും മികച്ച വിലയിൽ ആഭരണങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബഹ്റൈൻ ബ്രാഞ്ച് ഹെഡ് കെ. റഫീഖ് പറഞ്ഞു.

