Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവൈദ്യുതി, ജല...

വൈദ്യുതി, ജല സേവനങ്ങൾക്ക്​ അഞ്ചു ശതമാനം വാറ്റ്​

text_fields
bookmark_border
വൈദ്യുതി, ജല സേവനങ്ങൾക്ക്​ അഞ്ചു ശതമാനം വാറ്റ്​
cancel

മനാമ: ബഹ്​റൈനിൽ വൈദ്യുതി, ജല സേവനങ്ങൾക്ക്​ അഞ്ചു ശതമാനം മൂല്യവർധിത നികുതി (വാറ്റ്​) ഏർപ്പെടുത്താൻ തീരുമാനം. വൈ ദ്യുതി^ജല അതോറിറ്റി (ഇ.ഡബ്ല്യു. എ) അറിയിച്ചതാണ്​ ഇക്കാര്യം. 2019 ജനുവരി മുതൽ നിരക്ക്​ പ്രാബല്യത്തിൽ വരുമെന്നും അറ ിയിപ്പിൽ പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്​ 17515555 എന്ന നമ്പറിൽ വിളിക്കാം.
പ്രവാസികൾക്കും സ്വകാര്യ മേഖലക്കും ഒന ്നിലധികം വീടുകളുള്ള ബഹ്​റൈനികൾക്കും 2016 മുതൽ വൈദ്യുതി^ജല നിരക്ക്​ കൂടി വരികയാണ്​. ഇൗ മാർച്ച്​ ഒന്നുമുതൽ വർധനയുട െ അവസാന ഘട്ടം നടപ്പാക്കും. ജല^വൈദ്യുതി നിരക്കിലുണ്ടായ വർധന ഇടത്തരം വരുമാനക്കാരായ പ്രവാസികൾക്ക്​ വലിയ പ്രയാസമ ുണ്ടാക്കിയിട്ടുണ്ട്​. പുതിയ നികുതികൂടിയാകു​േമ്പാൾ അത്​ വർധിക്കാനാണ്​ സാധ്യത.
ഇൗ മാസം ഒന്നു മുതലാണ്​ ബഹ്​റൈനിൽ മൂല്യ വർധിത നികുതി (വാറ്റ്​) നിലവിൽ വന്നത്. ഇത്​ കൃത്യമായി നടപ്പാക്കുന്നു എന്ന കാര്യം ഉറപ്പാക്കാൻ രാജ്യത്തെ വിപണികളിൽ ഉദ്യോഗസ്​ഥർ പരിശോധന തുടരുകയാണ്​. വ്യവസായ, വാണിജ്യ, ടൂറിസം മ​ന്ത്രാലയ ഉദ്യോഗസ്​ഥരാണ്​ പരിശോധന നടത്തുന്നത്​. മന്ത്രാലയത്തിലെ ഇൻസ്​പെക്​ഷൻ സ​​െൻറർ കൺസ്യൂമർ പ്രൊട്ടക്​ഷൻ ഡയറക്​ടറേറ്റുമായി ചേർന്നാണ് ഇപ്പോൾ​ പരിശോധനകൾ നടത്തുന്നത്​.
വാറ്റ്​ ഇല്ലാത്ത ഉൽപന്നങ്ങൾക്ക്​ അധിക ചാർജ്​ ഇൗടാക്കിയാൽ കടുത്ത പിഴ ഒടുക്കേണ്ടി വരുമെന്ന്​ അധികൃതർ അറിയിച്ചിട്ടുണ്ട്​.
ഉപ​ഭോക്താക്കൾക്ക്​ വാറ്റ്​ സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ ഹോട്ട്​ലൈൻ നമ്പറായ 80008001ൽ അറിയിക്കാം. എന്നാൽ, വാറ്റ്​ നിയമം നടപ്പാക്കാൻ വിമുഖത കാണിക്കുന്നത്​ ഒരു തരത്തിലും അവഗണിക്കില്ലെന്ന്​ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ്​ ബിൻ റാഷിദ്​ അസ്സയാനി വ്യക്തമാക്കിയിട്ടുണ്ട്​. വാറ്റ്​ ഇളവ്​ ലഭിക്കുന്ന സാധന^ സേവന വിവരങ്ങൾ നാഷനൽ ബ്യൂറോ ഒാഫ്​ ടാക്​സേഷൻ (എൻ.ബി.ടി) പുറത്തുവിട്ടിട്ടുണ്ട്​. എൻ.ബി.ടി വെബ്​സൈറ്റിൽ ഇതു സംബന്ധിച്ച വിവരമുണ്ട്​. ജി.സി.സി ഉടമ്പടി പ്രകാരമാണ്​ ബഹ്​റൈനിലും വാറ്റ്​ ഏർപ്പെടുത്തുന്നത്​.
ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതി ആദ്യം വൻകിട സ്​ഥാപനങ്ങൾക്കാണ്​ ബാധകമാവുന്നത്​. അഞ്ച്​ ദശലക്ഷം ദിനാർ വിറ്റുവരവുള്ള എല്ലാ സ്​ഥാപനങ്ങളും വാറ്റിനായി ഡിസംബർ അവസാനത്തോടെ രജിസ്​ട്രേഷൻ പൂർത്തിയാക്കണമെന്നാണ്​ ചട്ടം. ഇവർക്കാണ്​ ജനുവരി ഒന്നു മുതൽ പുതിയ നികുതി സ​മ്പ്രദായം ബാധകമായത്​.
500,000 ദിനാറിലധികം വരുമാനമുള്ള സ്​ഥാപനങ്ങൾ വാറ്റ്​ രജിസ്​ട്രേഷൻ പൂർത്തയാക്കേണ്ടത്​ 2019 ജൂൺ 20ഒാടെയാണ്.
37,500ഉം അതിലധികവും വരുമാനമുള്ളവർക്ക്​ രജിസ്​ട്രേഷന്​ ഡിസംബർ 20 വരെ സമയമുണ്ട്​. 37,500 ദിനാറിന്​ താഴെ വരുമാനമുള്ള സ്​ഥാപനങ്ങൾക്ക്​ രജിസ്​ട്രേഷന്​ അവസാന തിയതിയില്ല. ​രജിസ്​ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ എൻ.ബി.ടി വെബ്​സൈറ്റിൽ (www.nbt.gov.bh) ലഭ്യമാണ്​.
ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ, തുണി^വസ്​ത്രം, ഹോ ട്ടൽ റെസ്​റ്റോറൻറ്​, വാഹന മേഖലകൾക്ക്​ അഞ്ചുശതമാനമാണ്​ വാറ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vat
News Summary - vat for electricity, water services-bahrain-gulfnews
Next Story