Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡിസംബറിൽ വൈവിധ്യമാർന്ന പരിപാടികൾ; സെലിബ്രേറ്റ് ബഹ്റൈനുമായി ബി.ടി.ഇ.എ
text_fieldsbookmark_border
മനാമ: ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) സെലിബ്രേറ്റ് ബഹ്റൈൻ 2024 സീസൺ പ്രമോഷനൽ കാമ്പയിൻ ആരംഭിച്ചു. സെലിബ്രേറ്റ് ബഹ്റൈന്റെ ഭാഗമായി ഡിസംബറിലുടനീളം വൈവിധ്യമാർന്ന വിനോദ പരിപാടികളുണ്ടാകും. ഹെറിറ്റേജ് വില്ലേജ് ഫെസ്റ്റിവൽ, മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവൽ, മനാമ നൈറ്റ്സ് എന്നിവ രാജ്യത്തിന്റെ തനതായ പാരമ്പര്യത്തിന്റെ പ്രതിഫലനങ്ങളാകും.
രാജ്യത്ത് എട്ടു സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനവുമുണ്ടാകും. അവിസ്മരണീയ അനുഭവമായിരിക്കും ഈ സീസൺ കാഴ്ചക്കാർക്ക് സമ്മാനിക്കുകയെന്ന് ടൂറിസം മന്ത്രിയും ബി.ടി.ഇ.എ ചെയർപേഴ്സനുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി പറഞ്ഞു.
Next Story

