ബഹ്റൈൻ പ്രതിഭ അരങ്ങ് 2K25ന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി
text_fieldsമനാമ: ബഹ്റൈൻ പ്രതിഭ റിഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന അരങ്ങ് 2K25ന്റെ ഭാഗമായി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. ലളിതഗാന മത്സരം, മാപ്പിളപ്പാട്ട് മത്സരം, വായന മത്സരം, കവിത പാരായണ മത്സരം എന്നീ വിവിധ പരിപാടികളാണ് കഴിഞ്ഞ രണ്ടാഴ്ചകളിലായി നടന്നത്. റിഫ മേഖലയിലെ ഏഴു യൂനിറ്റുകളിൽനിന്നുള്ള അംഗങ്ങളും കുടുംബാംഗങ്ങളുമാണ് നിറഞ്ഞ സദസ്സിൽ നടന്ന ഈ മത്സര പരിപാടികളിൽ പങ്കെടുത്തത്.
ജനുവരി മാസം ആരംഭിച്ച അരങ്ങ് 2K25 പരിപാടികളിൽ വിവിധ കലാ കായിക സാഹിത്യ മത്സര പരിപാടികളും നൃത്ത സംഗീത പരിപാടികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മേയ് മാസം അവസാനം വരെ നീണ്ടുനിൽക്കുന്ന പരിപാടികളുടെ സമാപനം സൽമാബാദിലുള്ള ഗൾഫ് എയർ ക്ലബിൽ വെച്ച് മേയ് 30ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസ്സി ഗിഫ്റ്റ് നയിക്കുന്ന സംഗീത പരിപാടി ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി നടക്കും. കൂടാതെ വിവിധ കലാപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

