യൂനിഗ്രാഡിൽ പുതിയ അധ്യയന വർഷത്തേക്ക് വിവിധ ബാച്ചുകൾ ആരംഭിച്ചു
text_fieldsമനാമ: പുതിയ അധ്യയന വർഷം-ബഹ്‌റിനിലെ സെഗായയിൽ സ്ഥിതി ചെയ്യുന്ന യൂനിഗ്രാഡ് എഡ്യൂക്കേഷൻ സെൻറ്ററിൽ പുതിയ അധ്യയന വർഷത്തേക്കുള്ള വിവിധ ബാച്ചുകൾ ആരംഭിച്ചു. ഭാരതത്തിന് പുറത്ത് ഓഫ് ലൈൻ ക്ലാസ്സുകളും, പരീക്ഷകളും നടത്തുവാൻ ഭാരത സർക്കാർ അംഗീകൃതമായ ഏക യൂനിവേഴ്സിറ്റിയായ ഇഗ്നോവിന്റെ (ഇന്ദിര ഗാന്ധി നാഷണൽ ഓപൺ യൂനിവേഴ്സിറ്റി) ബഹ്റൈനിലെ അംഗീകൃത സെൻറ്ററായ യൂനിഗ്രാഡ് എഡ്യൂക്കേഷൻ സെൻറ്ററിൽ ഈ അധ്യയന വർഷത്തിലെക്കുള്ള പുതിയ ബാച്ചുകൾ ആരംഭിച്ചു. ബി.കോം, ബി.ബി.എ, ബി.എ, ബി.സി.എ തുടങ്ങിയ പ്രോഗ്രാമുകളുടെ പുതിയ ബാച്ചുകളാണ് സെപ്റ്റംബർ ഏഴു മുതൽ ആരംഭിച്ചത്.
മുകളിൽ പറഞ്ഞ കോഴ്സുകളിലേക്ക് അവശേഷിക്കുന്ന സീറ്റുകളിലേക്ക് അഡ്മിഷൻ തുടരുന്നതായി യൂനിഗ്രാഡ് മാനേജ്മെന്റ് അറിയിച്ചു. പ്രവർത്തി പരിചയവും, ക്വാളിഫൈഡും ആയ മികച്ച ട്രൈനേഴ്‌സ് നൽകുന്ന പഠന സഹായം കൂടാതെ കല, കായിക, സർഗാത്മക രചന, ചെസ്സ് തുടങ്ങി വിദ്യാത്ഥികളുടെ നൈസർഗിക വാസനകളെ കൂടി പരിപോഷിപ്പിക്കാൻ യൂനിഗ്രാഡ് ശ്രദ്ധിക്കുന്നു.
ഗ്രാജുവേഷൻ സെറിമണി- ഇഗ്നോവിന്റെ ബി.കോം, ബി.ബി.എ, ബി.എ, ബി.സി.എ, തുടങ്ങിയ കോഴ്സുകൾ യൂനിഗ്രാഡിൽ നിന്ന് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികളുടെ ഗ്രാഡുവേഷൻ സെറിമണി ജൂലൈ മാസത്തിൽ യൂനിഗ്രാഡിൽ വച്ച് നടത്തപ്പെടുകയുണ്ടായി. ഇഗ്നോ ഇൻറ്റർനാഷണൽ ഡിവിഷൻ ഡയറക്ടർ ഡോ. പ്രേമ സന്ദുപ്, യൂനിഗ്രാഡ് ചെയർമാൻ ശ്രി. ജെ. പി മേനോൻ, ഡയറക്ടർ സുജ മേനോൻ, ഫാക്കൽറ്റി പ്രതിനിധികൾ എന്നിവർ വിദ്യാർത്ഥികൾക്ക് അനുമോദന സന്ദേശം നൽകി
സമ്മർ ക്യാമ്പ്-ഒട്ടനവധി വ്യത്യസ്തതകളോടെ, കുട്ടികളുടെ നൈസർഗിക വാസനകളെ വളർത്തുന്നതിനും, വേനലവധിക്കാലം ചിരിച്ചും ചിന്തിച്ചും ആസ്വാദ്യകരമായി ചിലവഴിക്കുന്നതിനും വേണ്ടി യൂനിഗ്രാഡിൽ ജൂലൈ-ആഗസ്റ്റ് മാസങ്ങളിലായി ഒട്ടനവധി വ്യത്യസ്തതവും, ആകർഷകവുമായ പരിപാടികൾ ഉൾപ്പെടുത്തി നടത്തിയ സമ്മർ ക്യാമ്പ് പങ്കെടുത്ത കുട്ടികൾക്ക് മികച്ച അനുഭവം നൽകി.
ജോലി അവസരങ്ങൾ-മാറുന്ന ആഗോള വ്യവസ്ഥിതിയിലെ, മാറുന്ന ജോലി അവസരങ്ങൾക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിന് വിവിധ സ്കിൽ പരിശീലന കളരികൾ കൂടി ഈ വർഷം യൂനിഗ്രാഡിൽ ആരംഭിക്കുമെന്ന് ചെയർമാൻ ജെ.പി. മേനോൻ അറിയിച്ചു. വിദ്യാർഥികൾക്ക് ഇന്റേൺൺഷിപ്പിനും, അനുയോജ്യമായ ജോലി കണ്ടുപിടിക്കുന്നതിനും പ്രത്യേകം പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി മാനേജ്മെന്റ് അറിയിച്ചു. ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ബഹ്റൈനിലും, വിദേശ രാജ്യങ്ങളിലും അതിനുള്ള ക്രമീകരണങ്ങളും യൂനിഗ്രാഡ് ചെയ്തുകൊടുക്കുന്നുണ്ട്. ഡിഗ്രി, പി.ജി കോഴ്സുകൾക്കായുള്ള അഡ്മിഷന് വേണ്ടിയും, പഠന സംബന്ധമായ സംശയനിവാരണങ്ങൾക്കുമായി 33537275, 17344972 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

