വനിത സംഗമം സംഘടിപ്പിച്ചു
text_fieldsമനാമ: സുസ്ഥിരമായ കുടുംബബന്ധത്തിന് പക്വമതിയായ മത വിജ്ഞാനമുള്ള സ്ത്രീകളുടെ സ്ഥാനം അനിവാര്യമാണെന്ന് വിസ്ഡം ബഹ്റൈൻ വനിത ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിത സംഗമം വിലയിരുത്തി. റയ്യാൻ സ്റ്റഡി സെന്റർ ഹാളിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും വിവിധ മത്സര പരിപാടികളിൽ പങ്കെടുത്തു.
വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ച ഖുർആൻ പാരായണത്തിന്റെ ഫൈനലിസ്റ്റുകൾ പങ്കെടുത്ത മത്സരത്തിൽ യഥാക്രമം അസ്സ മറിയം, സഫ മുഹമ്മദ് അലി, ഖദീജ സുൽഫിയ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്ത്രീകൾക്കായി നടത്തിയ പ്രബന്ധരചന മത്സരത്തിൽ ഷംന നംഷീദ്, സഫ അബ്ദുല്ല, അഖീല സിദ്ദീഖ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കുട്ടികൾക്കായി നടത്തിയ ഹിഫ്ദ് മത്സരത്തിൽ റയാ മെഹർ, ജുവൈരിയ ഫിറോസ്, ആലിമ സിദ്ദീഖ് എന്നിവരും സമ്മാനങ്ങൾ നേടി.
ഇസ്ലാമിക ഗാനത്തിൽ റയ മെഹർ, ഫാത്തിമ ഷെസ, ഫർഹ എന്നീ കുട്ടികൾ സമ്മാനം നേടിയപ്പോൾ, ചിത്രരചനയിലും കളറിങ്ങിലും ഇബ്തിസാം, ലുവ സനാഹ്, ദുആ സനാഹ്, മുഹമ്മദ് സിദാൻ, സോയ ഷെരീഫ, ഷെരീഫ ഷിറാസ്, അയിഷ ഇസ്വാ, സിദാൻ എന്നിവർ സമ്മാനങ്ങൾ നേടി. വനിതകൾക്കായി നടത്തിയ ജസ്റ്റ് 2 മിനിറ്റ് പ്രസംഗ പരിപാടിയിൽ സജില, ജംഷീന, ലൈലാ എന്നിവർ സമ്മാനം നേടി. ഇസ്ലാമിക ഗാനത്തിൽ സൽമ, ജംഷീന എന്നിവർക്ക് ഒന്നാം സമ്മാനവും, ഷാസ്മിന, ആയിഷ മിർഫത് എന്നിവർക്ക് രണ്ടും മൂന്നും സ്ഥാനങ്ങളും ലഭിച്ചു.
പരിപാടിയിൽ സമീർ ഫാറൂഖി തസ്കിയ ക്ലാസ് നടത്തി. ഷെർവാന, ഹംന യാക്കൂബ്, റംഷീന, സൽമ മെഹ്ജുബ, ജസീറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷംന നംഷീദ് ആശംസ നേർന്നു. സീനിയർ മെംബർമാരായ ഹലീമ, ഫൗസിയ, റംല, സാഹിറ ബാനു എന്നിവർ സമ്മാനങ്ങൾ നൽകി. വിദാദ് അബ്ദുൽ ലത്തീഫ് ഖുർആൻ പാരായണം നടത്തി. വദൂദ അബ്ദുല്ല സ്വാഗതവും സഫ അബ്ദുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

