വന്ദേഭാരത് അടുത്ത ഘട്ടത്തിലെ സമയക്രമത്തിൽ മാറ്റം
text_fieldsമനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിെൻറ ബഹ്റൈനിൽനിന്നുള്ള അടുത്ത ഘട്ടത്തിലെ സമയക്രമത്തിൽ മാറ്റം. ജൂൺ ഒമ്പതിന് തുടങ്ങേണ്ട സർവിസുകൾ 10 മുതലാണ് തുടങ്ങുക. കേരളത്തിലേക്ക് അഞ്ചു വിമാനങ്ങളാണുള്ളത്. എല്ലാ സർവിസും തിരുവനന്തപുരത്തേക്കാണ്. ആകെ 14 സർവിസുകളിൽ ബാക്കി ഒമ്പതെണ്ണം ഇതര സംസ്ഥാനങ്ങളിലേക്കാണ്.
ജൂൺ 10, 11, 13, 15, 21 തീയതികളിലാണ് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുന്നത്. ജൂൺ 10ന് ഡൽഹി, 11ന് ചെന്നൈ, 12ന് ഡൽഹി, 13ന് ബംഗളൂരു, 14ന് ഡൽഹി, വിജയവാഡ, 20ന് ഡൽഹി, 22ന് ചെന്നൈ, 23ന് ചെന്നൈ എന്നിവിടങ്ങളിലേക്കാണ് മറ്റ് സർവിസുകൾ.
