Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവന്ദേഭാരത്​:...

വന്ദേഭാരത്​: ബഹ്​റൈനിൽനിന്നുള്ള സർവിസുകൾ 100 കടന്നു

text_fields
bookmark_border
വന്ദേഭാരത്​: ബഹ്​റൈനിൽനിന്നുള്ള സർവിസുകൾ 100 കടന്നു
cancel
camera_alt

ഞായറാഴ്​ച പുറപ്പെട്ട 100ാമത്തെ വിമാനത്തിലെ യാത്രക്കാർ വിമാനത്താവളത്തിൽ

മനാമ: കോവിഡ്​ കാരണം പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്​ ആരംഭിച്ച വന്ദേഭാരത്​ ദൗത്യത്തിന്​ കീഴിൽ ബഹ്​റൈനിൽനിന്ന്​ ഇന്ത്യയിലേക്ക്​ ഇതുവരെ സർവിസ്​ നടത്തിയ വിമാനങ്ങളുടെ എണ്ണം 100 കടന്നു.ഞായറാഴ്​ചയാണ്​ 100ാമത്തെ വിമാനം സർവിസ്​ നടത്തിയത്​. 87 ഗൾഫ്​ എയർ വിമാനങ്ങളും ഇൗ കാലയളവിൽ സർവിസ്​ നടത്തി. ഇതുവരെ 29000ത്തിലേറെ പ്രവാസികളാണ്​ ബഹ്​റൈനിൽനിന്ന്​ ഇന്ത്യയിലെത്തിയത്​. എയർ ബബ്​ൾ കരാർ പ്രാബല്യത്തിൽവന്നശേഷം ഇതുവരെ 5000ത്തിലേറെ ​ഇന്ത്യക്കാർ ബഹ്​റൈനിലേക്ക്​ തിരിച്ചെത്തി.

മേയ്​ എട്ടിനാണ്​ ബഹ്​റൈനിൽനിന്ന്​ ആദ്യ വന്ദേഭാരത്​ വിമാനം പുറപ്പെട്ടത്​. തുടർന്ന്​ വിവിധ ഘട്ടങ്ങളിലായി​ കൂടുതൽ വിമാനങ്ങൾ സർവിസ്​ നടത്തി​. എയർ ഇന്ത്യ/എയർ ഇന്ത്യ എക്​സ്പ്രസ്​ വിമാനങ്ങൾക്ക്​ പുറമേ, വിവിധ സംഘടനകൾ ഏ​ർപ്പെടുത്തിയ ചാർ​േട്ടഡ്​ വിമാനങ്ങളും പ്രവാസികളുടെ സഹായത്തിനെത്തി.തിങ്കളാഴ്​ച തിരുവനന്തപുരത്തേക്ക്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം സർവിസ്​ നടത്തി. കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 179 യാത്രക്കാരാണ്​ ഇൗ വിമാനത്തിൽ ഉണ്ടായിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vande BharatBahrain news
Next Story