Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൂല്യങ്ങൾ മുറുകെ...

മൂല്യങ്ങൾ മുറുകെ പിടിക്കണം- ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി അഫ്റ ശിഹാബ്

text_fields
bookmark_border
മൂല്യങ്ങൾ മുറുകെ പിടിക്കണം- ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി അഫ്റ ശിഹാബ്
cancel

മനാമ: സാങ്കേതിക വിദ്യകളും ഗാഡ്‌ജെറ്റുകളും മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന വർത്തമാനകാലത്ത്, മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു തലമുറയെ വാർത്തെടുക്കേണ്ടത് അനിവാര്യമാണെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി അഫ്റ ശിഹാബ് ഉണർത്തി. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം സംഘടിപ്പിച്ച "മാറുന്ന ലോകവും പതറാത്ത മൂല്യങ്ങളും" എന്ന വിഷയത്തിൽ ഓൺലൈൻ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.

ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തിൽ ടെക്നോളജിയെ അവഗണിച്ചു മുന്നോട്ട് പോകാൻ ആർക്കും സാധ്യമല്ല. എന്നാൽ അവയുടെ നല്ല വശങ്ങളെ സ്വീകരിച്ച് കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന രീതിയിൽ നമ്മളെത്തന്നെയും വരുംതലമുറയെയും രൂപപ്പെടുത്തിയെടുക്കാൻ സാധിക്കണം. കുറവുകളെ സാധ്യതകളാക്കി മാറ്റാനാണ് ശ്രമിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. ഏരിയ ഓർഗനൈസർ ഡോ. ഷഹനാബി റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻ്റ് ഓർഗനൈസർ ബുഷ്റ റഹീം സ്വാഗതമാശംസിച്ചു. റമീന കമറുദ്ദീൻ്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടി സോന സക്കരിയ നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി സൗദ പേരാമ്പ്ര നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GIOgulfBahrainvalue
News Summary - Values ​​should be held firmly - GIO State Secretary Afra Shihab
Next Story