Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ്യൂസിക് വീഡിയോ മോദി...

മ്യൂസിക് വീഡിയോ മോദി ഷെയർ ചെയ്തു; ബഹ്റൈൻ ഗായിക താരമായി

text_fields
bookmark_border
മ്യൂസിക് വീഡിയോ മോദി ഷെയർ ചെയ്തു; ബഹ്റൈൻ ഗായിക താരമായി
cancel

മനാമ: ബഹ്റൈൻ ഗായിക നൂർ അറാദ് കോട്ടയുടെ പശ്ചാത്തലത്തിൽ ആലപിച്ച ‘വൈഷ്ണവ ജനതോ’ മ്യൂസിക് ആൽബം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ ഷെയർ ചെയ്തതോടെ ആൽബവും ഗായികയും ആഗോള തലത്തിൽ ശ്രദ്ധ നേടുന്നു. മഹാത്മഗാന്ധിയുടെ 150 ാം ജൻമദിനം പ്രമാണിച്ചാണ് അദ്ദേഹത്തി​​​െൻറ ഇഷ്ട ഭജന നൂർ ആലപിച്ചത്.

പ്രശസ്ത ബഹ്റൈനി ഗായിക എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് നൂറി​​​െൻറ ഗാനത്തി​​​െൻറ യൂട്യൂബ് ലിങ്കും ഗാന്ധിജിയുടെ 150 ാം ജൻമവാർഷികവും ഒാർമ്മപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഇതോടെ ലോകം നൂറി​​​െൻറ മ്യൂസിക് ആൽബം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ബഹ്റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, നരേന്ദ്രമോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു.

ബഹ്റൈ​​​െൻറ ദീർഘവും സമ്പന്നവുമായ പൈതൃകത്തിലും സഹവർത്തിത്വത്തിലും തങ്ങൾ അഭിമാനിക്കുന്നതായും അദ്ദേഹം കുറിച്ചു. ‘വൈഷ്ണവ ജന തോ’മ്യൂസിക് ആൽബം യൂട്യൂബിൽ അവതരിപ്പിച്ചിരിക്കുന്നത് ബഹ്റൈനിലെ ഇന്ത്യൻ എംബസിയാണ്.

ഒക്ടോബർ രണ്ടിന് നടന്ന ഇന്ത്യൻ എംബസിയുടെ ഗാന്ധിജയന്തി ആഘോഷ ചടങ്ങിൽ ഇൗ മ്യൂസിക് ആൽബം പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ എംബസിക്ക് വേണ്ടി സൽമാനിയ സ്റ്റുഡിയോയിലെ മലയാളികളായ അൻസാരി, ഹുസൈൻ, ജിബിൻ എന്നിവരാണ് വീഡിയോ ആൽബം ചിത്രീകരിച്ചതും എഡിറ്റ് ചെയ്തതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmalayalam newsmalayalam news onlineVaishnav Jan Toh Tene Kahiye Je
News Summary - Vaishnav Jan Toh Tene Kahiye Je- music
Next Story