സൗദി ഗവൺമെന്റിന്റെ പരിപാടിയിൽ ക്ഷണിതാവായി വൈഭവ് ദത്ത്
text_fieldsവൈഭവ് ദത്ത്
മനാമ: ഓൾ സ്റ്റൈൽ ഡാൻസ് മത്സരത്തിൽ ഗൾഫ് ചാമ്പ്യനായ വൈഭവ് ദത്തിന് സൗദി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന പരിപാടിയിലേക്ക് പ്രത്യേക ക്ഷണം. ഇരുപതോളം രാജ്യങ്ങളിൽനിന്ന് പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവർക്ക് തുടർപരിശീലകനായാണ് വൈഭവ് ദത്തിനെ സൗദിയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചത്.
ഓൾസ്റ്റയിൽ ഡാൻസ് മത്സരത്തിൽ ലോകരാജ്യങ്ങളിലെ പ്രധാനികളായ അമേരിക്ക, റഷ്യ, ചൈന, ജർമൻ, ആഫ്രിക്ക, തായ്ലൻഡ്, ഫിലിപ്പീൻസ്, മൊറോക്കോ, സൗദി തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം അന്താരാഷ്ട്ര മത്സരത്തിൽ വൈഭവ്ദത്ത് പങ്കെടുത്തിട്ടുണ്ട്. നിലവിൽ ഹിപ് ഹോപ് ഓൾസ്റ്റൈൽ ഡാൻസ് ഗൾഫ് ചാമ്പ്യനാണ് വൈഭവ്. ആറുമാസം മുമ്പാണ് ബംഗളൂരിൽ ലോകരാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ വൈഭവ്ദത്തിന് രണ്ടാംസ്ഥാനം ലഭിച്ചത്.
ഓറ ആർട്സിന്റെ ഡയറക്ടറും ഹിപ്പ് ഹോപ്പ് ഡാൻസ് മാസ്റ്ററുമാണ് വൈഭവ്ദത്ത്. എട്ടുവർഷത്തിലധികമായി ഫിലിപ്പീൻസ്, ആഫ്രിക്ക, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നും ഹിപ് ഹോപ് ഡാൻസ് പഠിച്ചുകൊണ്ടിരിക്കുന്ന വൈഭവ് ദത്തിന് പലരാജ്യങ്ങളിലായി ഹിപ് ഹോപ് ഡാൻസിൽ നൂറിലധികം വിദ്യാർഥികളുമുണ്ട്. ബഹ്റൈനിൽ എസ്.ടി.സി ടെലികമ്യൂണിക്കേഷന്റെയും മറ്റു വിവിധ ബിസിനസ് സ്ഥാപനങ്ങളുടെയും പരസ്യചിത്രങ്ങളിലൂടെയും വൈഭവ് ദത്ത് ഗൾഫ് നാടുകളിൽ സുപരിചിതനാണ്. സ്റ്റേജ് ഷോ സംവിധായകനും സംഘാടകനുമായ മനോജ് മയ്യന്നൂരിന്റെയും സ്മിതയുടെയും മകനായ വൈഭവ്ദത്ത് ജനിച്ചതും വളർന്നതും ബഹ്റൈനിൽ തന്നെയാണ്. ജ്യേഷ്ഠൻ വൈഷ്ണവ് ദത്ത് ഡാൻസറും പരസ്യചിത്രങ്ങളിലൂടെ അറിയപ്പെടുന്നപ്പെടുന്നയാളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

