Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘വാദെദെല്‍മീനോ...

‘വാദെദെല്‍മീനോ ശുശ്രുഷ’ ആചരിച്ചു

text_fields
bookmark_border
‘വാദെദെല്‍മീനോ ശുശ്രുഷ’ ആചരിച്ചു
cancel

മനാമ: ബഹ്​റൈൻ സ​​െൻറ്​ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ‘വാദെദെല്‍മീനോ ശുശ്രുഷ’ ആചരിച്ചു.വിശുദ്ധ പീഡാനുഭവ വാരത്തിനോടനുബന്ധിച്ച്  നടത്തുന്ന ആരാധനയാണിത്​. ‘തുറമുഖത്തേക്ക് അടുക്കുക’ എന്ന അര്‍ഥത്തോടെ നടത്തുന്ന ഈ ശുശ്രൂഷയില്‍ ദീപങ്ങള്‍ എടുത്ത്​ മണവാളനെ എതിരേല്‍ക്കുന്നതിനുള്ള ഒരുക്കമായി വിശ്വാസികള്‍ കത്തിച്ച തിരികളുമായി ദേവാലയത്തിനുള്ളിലേക്ക് പ്രവേശിക്കും. തിരികളുടെ പെരുന്നാളെന്നും പ്രകാശത്തി​​​െൻറ പെരുന്നാളെന്നും ഇത്​ അറിയപ്പെടുന്നു.

‘വാതിലുകളെ നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍’  എന്ന വേദഭാഗം ചൊല്ലി വൈദികര്‍ മൂന്ന്‍ പ്രാവിശ്യം പള്ളിയുടെ പടിഞ്ഞാടെ വാതിലില്‍ മുട്ടി,  മെഴുകുതിരികളേന്തിയ വിശ്വാസികള്‍ക്കൊപ്പം ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുന്നതാണ്‌ ഈ ശുശ്രൂഷ. ബഹ്​റൈൻ സ​​െൻറ്​ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിലും കത്തീഡ്രൽ വികാരി റവ. ഫാദർ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദർ ഷാജി ചാക്കോ എന്നിവരുടെ സഹ കാർമ്മികത്വത്തിലും ആണ്‌ ഈ ആരാധന നടന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsvadedelmino Bahrin News
News Summary - vadedelmino Bahrin Gulf News
Next Story