ദൃശ്യവിസ്മയമായി സൗഹൃദം 2025
text_fieldsവടകര സഹൃദയവേദി ഓറ ആർട്സിന്റെ സൗഹൃദം 2025 ഹരീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈനിലെ വടകരക്കാരുടെ കൂട്ടായ്മയായ വടകര സഹൃദയവേദി ഓറ ആർട്സിന്റെ ബാനറിൽ നടത്തിയ സംഘടനയുടെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് സൗഹൃദം 2025 ദൃശ്യവിസ്മയമായി. ബഹ്റൈൻ ഇന്ത്യൻ ക്ലബിൽ അരങ്ങേറിയ പരിപാടി പ്രശസ്ത ഗ്രന്ഥകാരനും ചരിത്ര ഗവേഷകനുമായ ഹരീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറസാന്നിധ്യങ്ങളായ മനോജ് വടകര, സലാം മമ്പാട്ടുമൂല, എം.എസ്.ഇ. ഇബ്രാഹിം എന്നിവരെ ആദരിച്ചു.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം തുടർപഠനം വഴിമുട്ടി നിൽക്കുന്ന കുട്ടികളെ സഹായിക്കാനുള്ള പുതിയ ഭരണസമിതിയുടെ സഹായം ട്രഷറർ വി.പി. രഞ്ജിത്ത് ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസിന് കൈമാറി.
പ്രസിഡന്റ് എൻ.പി. അഷ്റഫ് അധ്യക്ഷതവഹിച്ചു. വിശിഷ്ടാതിഥി ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പരേര, ഓറ ആർട്സ് മാനേജിങ് ഡയറക്ടർ മനോജ് മയ്യന്നൂർ, വടകര സഹൃദയവേദിയുടെ രക്ഷാധികാരി ആർ. പവിത്രൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.സി. പവിത്രൻ സ്വാഗതവും ജനറൽ കൺവീനർ രാജീവ് വാണിമേൽ നന്ദിയും പറഞ്ഞു. കേരളത്തിലെ അറിയപ്പെടുന്ന പെർഫോമിങ് ആർട്ടിസ്റ്റ് ഹസീബ് പൂനൂർ (മോഹൻലാൽ ഫെയിം) നയിച്ച കലാ പ്രകടനത്തോടൊപ്പം സഹൃദയവേദി അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

