കെ. രാമചന്ദ്രന്റെ അനുസ്മരണം സംഘടിപ്പിച്ച് വടകര സഹൃദയവേദി
text_fieldsകെ. രാമചന്ദ്രന്റെ അനുസ്മരണ പരിപാടിയിൽനിന്ന്
മനാമ: കെ. രാമചന്ദ്രന്റെ നിര്യാണത്തിന്റെ ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിൽ അനുസ്മരണം സംഘടിപ്പിച്ച് വടകര സഹൃദയവേദി കുടുംബാംഗങ്ങളും പവിഴ ദ്വീപിലെ കലാ സാംസ്കാരിക രാഷ്ട്രീയ വേദികളിലെ പ്രതിനിധികളും. വി.എസ്.വി ജനറൽ സെക്രട്ടറി ശിശീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ആർ. പവിത്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
ശ്രീജിത്ത് (പ്രതിഭ ബഹ്റൈൻ), റഷീദ് മാഹി, പ്രവീൺ നായർ, ചെമ്പൻ ജലാൽ, അജിത്ത് കണ്ണൂർ, കെ.ആർ നായർ, യു.കെ. ബാലൻ, മുജീബ് മാഹി (തണൽ), ഗോപാലൻ മണിയൂർ, ഷാജി മൂത്തല (നവ കേരള), അനീഷ് (ഐ.സി.ആർ.എഫ്), സജിത്ത് (വിൻ വെസ്റ്റേഴ്സ്), ഷംസുദ്ദീൻ വെള്ളികുളങ്ങര, എ.പി. ഫൈസൽ (കെ.എം.സി.സി), ഒ.കെ. ഖാസിം, ബാബു കുഞ്ഞിരാമൻ, ശിവകുമാർ കൊല്ലറോത്ത്, എം.എം. ബാബു, സജിത്ത് വെള്ളികുളങ്ങര തുടങ്ങിയ സാമൂഹിക പ്രവർത്തകർ കെ.ആർ. ചന്ദ്രനെ അനുസ്മരിച്ചു.
സഗയ ബി.എം.സി ഹാളിൽ ചേർന്ന പരിപാടിയിൽ കെ.ആർ. ചന്ദ്രന്റെ ഇഷ്ടഗാനങ്ങളുമായി ജോളി കൊച്ചിത്ര, ഋതു വിനീഷ്, സുരേഷ് മണ്ടോടി, ഹനീഫ എന്നിവർ സദസ്സിനെ സംഗീത സാഗരമായി.
വടകര സഹൃദയവേദിയുടെ ജാതി മത കക്ഷി രാഷ്ട്രീയാതീതമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങൾ സജീവമായി നിലനിർത്തുന്നതാവണം ഈ അനുസ്മരണം കൊണ്ട് സാധ്യമാവേണ്ടതെന്നും, ഈ കൂട്ടായ്മയുടെ സജീവതയാണ് രാമചന്ദ്രൻ ആഗ്രഹിച്ചതെന്നും പ്രസിഡന്റ് ആർ. പവിത്രൻ പറഞ്ഞു. വൈസ് പ്രസിഡന്റ് എൻ.പി.അഷറഫ് നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.