വടകര സഹൃദയ വേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsവടകര സഹൃദയ വേദി ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടന്ന
രക്തദാന ക്യാമ്പ്
മനാമ: വടകര സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സഹൃദയ വേദി അംഗങ്ങൾക്കു പുറമെ നിരവധിപേർ പങ്കാളികളായി. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ മുഖ്യാതിഥിയായിരുന്നു.
സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വടകര സഹൃദയ വേദി നടത്തിവരുന്ന പ്രവർത്തനം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ആർ. പവിത്രൻ, സെക്രട്ടറി എം. ശശിധരൻ, രക്ഷാധികാരി രാമത്ത് ഹരിദാസ്, എം.സി. പവിത്രൻ, എം.പി. വിനീഷ്, എം.പി. അഷറഫ്, എം.എം. ബാബു, വി.പി. രഞ്ജിത്ത്, മുജീബ് റഹ്മാൻ, കെ. ശിവദാസ് ഷാജി വളയം, രാജേഷ്, സത്യൻ പേരാമ്പ്ര എന്നിവർ നേതൃത്വം നൽകി.

