വടകര സഹൃദയവേദി മെംബേഴ്സ് നൈറ്റ്
text_fieldsവടകര സഹൃദയ വേദി അംഗങ്ങൾക്ക് വേണ്ടി മെംബേഴ്സ്
നൈറ്റ് പരിപാടിയിൽനിന്ന്
മനാമ: വടകര സഹൃദയ വേദി അംഗങ്ങൾക്ക് വേണ്ടി മെംബേർസ് നൈറ്റ് സംഘടിപ്പിച്ചു. കൺവീനർ ഷാജിയുടെ നേതൃത്വത്തിൽ മനാമയിലെ അൽ സോവാഫിയ ഗാർഡനിൽവെച്ചു നടന്നു. പരിപാടികളിൽ 250ൽ അധികം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
എക്സിക്യൂട്ടിവ് കമ്മിറ്റിയുടെയും വർക്കിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽനടത്തിയ പരിപാടി സഹൃദയവേദിയുടെ കൂട്ടായ്മയുടെ കരുത്തു തെളിയിച്ചു. ക്ലാസിക് ചോർഡ്സ് മ്യൂസിക് ബാൻഡ് അവതാരിപ്പിച്ച ഗാനമേളയും, ഗെയിംസ്കളും അരങ്ങേറി. എന്റർടൈൻമെന്റ് സെക്രട്ടറി സുനിൽ വില്യാപ്പള്ളി, വിനീഷ് എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു.
പ്രസിഡന്റ് അഷ്റഫ്, സെക്രട്ടറി എംസി പവിത്രൻ, ട്രഷറർ രഞ്ജിത്, മുഖ്യരക്ഷധികാരി ആർ. പവിത്രൻ, മെംബർഷിപ് സെക്രട്ടറി അജേഷ്, കൺവീനർ ഷാജി വളയം, വിനീഷ്,സന്ധ്യ വിനോദ്, ശ്രീജി രഞ്ജിത്ത്, അനിത ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

