വടകര സഹൃദയവേദി ഒരു ദിവസത്തെ വിനോദയാത്ര നടത്തി
text_fieldsവടകര സഹൃദയവേദി സംഘടിപ്പിച്ച വിനോദയാത്രയിൽ പങ്കെടുത്തവർ
മനാമ: വടകര സഹൃദയവേദി ബഹ്റൈൻ ഘടകം അംഗങ്ങൾക്കായി ഒരു ദിവസത്തെ വിനോദയാത്ര സംഘടിപ്പിച്ചു.ബഹ്റൈനിലെ ചരിത്രപരവും പ്രധാനപ്പെട്ടതുമായ നിരവധി സ്ഥലങ്ങൾ സന്ദർശിക്കാൻ യാത്രയിലൂടെ അംഗങ്ങൾക്ക് അവസരം ലഭിച്ചു. രാവിലെ എട്ടുമണിക്ക് രണ്ട് ബസുകളിലായി പുറപ്പെട്ട സംഘം, ബഹ്റൈനിലെ പ്രധാന കേന്ദ്രങ്ങളെല്ലാം സന്ദർശിച്ചു. ആലി പോട്ടറി, അവാലി ക്രിസ്ത്യൻ ചർച്ച്, ബഹ്റൈൻ ഫസ്റ്റ് ഓയിൽ വെൽ, ബഹ്റൈൻ ഫോർട്ട്, ദിൽമുനിയ മാൾ എന്നിവിടങ്ങളാണ് സന്ദർശിച്ചത്. സംഘടനയുടെ രക്ഷാധികാരികൾ, എക്സിക്യൂട്ടിവ് ഭാരവാഹികൾ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

