ഗോകുലം ഗോപാലന് വടകര സഹൃദയവേദിയുടെ ആദരം
text_fieldsമനാമ: ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ശ്രീ ഗോകുലം ഗോപാലന് വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ സ്നേഹാദരവും സ്വീകരണവും നൽകി. ഔറ ആർട്സ് സെൻ്ററിൽ വെച്ച് നടന്ന സ്വീകരണച്ചടങ്ങിൽ വടകര സഹൃദയവേദി ജനറൽ സെക്രട്ടറി എം.സി. പവിത്രൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് എൻ.പി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ശശിധരൻ ചടങ്ങുകൾ നിയന്ത്രിച്ചു. ഔറ ആട്സ് ചെയർമാൻ മനോജ് മയ്യന്നൂർ, ഇ.പി രാജീവൻ, ചന്ദ്രബോസ് കൃഷ്ണകുമാർ, അജിത്ത് കുടുബസഹൃദയവേദി, ജേക്കബ് തേക്കും തോട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വടകര സഹൃദയവേദിയുടെ മുഖ്യ രക്ഷാധികാരി ആർ. പവിത്രൻ ശ്രീ ഗോകുലം ഗോപാലന് ബൊക്ക നൽകി സ്വീകരിച്ചു. ജനറൽ സെക്രട്ടറി എം.സി. പവിത്രനും പ്രസിഡന്റ് എൻ.പി. അഷ്‌റഫും ചേർന്ന് പൊന്നാട അണിയിച്ച് സംഘടനയുടെ ആദരവ് സമർപ്പിച്ചു.
വടകര സഹൃദയവേദിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വനിതാവേദി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. പ്രവാസലോകത്ത് സൗഹൃദത്തിന്റെയും സാംസ്കാരിക കൂട്ടായ്മയുടെയും ഊഷ്മളത വിളിച്ചോതിയ സ്വീകരണച്ചടങ്ങ് ഹൃദ്യമായ അനുഭവമായി മാറി. വൈസ് പ്രസിഡന്റ് എം എം ബാബു നന്ദി പ്രകടനം നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

