കാലാവസ്ഥജന്യ രോഗങ്ങൾക്കെതിരെ വാക്സിൻ എടുക്കാം
text_fieldsമനാമ: കാലാവസ്ഥജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധ വാക്സിനെടുക്കുന്നത് ഗുണകരമാണെന്ന് ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിലെ ഡോ. അലാഅ് അസ്ഔദ അറിയിച്ചു. ശൈത്യകാലം എത്തുന്നതിനുമുമ്പ് പ്രതിരോധ വാക്സിൻ എടുക്കുന്നതാണ് നല്ലത്. വിവിധതരം കാലാവസ്ഥജന്യ രോഗങ്ങൾ ലഘൂകരിക്കാനും ഇതുപകരിക്കും.
വിവിധതരം വൈറസുകളുടെ പ്രഹരശേഷി വർധിക്കുന്നതിനനുസരിച്ച് ഓരോ വർഷവും പ്രതിരോധ വാക്സിനും നവീകരിക്കുന്നുണ്ട്. ആറുവയസ്സ് മുതലുള്ളവർക്ക് ബഹ്റൈനിലുപയോഗിക്കുന്ന പ്രതിരോധ വാക്സിൻ സുരക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധതരം രോഗങ്ങളാൽ വലയുന്ന പ്രായമായവർക്ക് പ്രത്യേകിച്ചും ഇതെടുക്കുന്നത് ഏറെ ഗുണകരമായിരിക്കും. കോവിഡ് ബാധിക്കുന്നവർക്ക് അനുബന്ധ പ്രയാസങ്ങളിൽനിന്ന് മുക്തി ലഭിക്കാനും വാക്സിൻ നന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

