കുട്ടികൾക്ക് വാക്സിൻ: ആദ്യ രണ്ടുദിവസം 1639 പേർ സ്വീകരിച്ചു
text_fieldsമനാമ: അഞ്ച് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകുമെന്ന പ്രഖ്യാപനം വന്ന് രണ്ടു ദിവസത്തിനുള്ളിൽ 1639 കുട്ടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഫൈസർ, സ്പുട്നിക് എന്നീ വാക്സിനുകളാണ് കുട്ടികൾക്ക് കൊടുക്കാൻ അംഗീകാരം നൽകിയിരുന്നത്. പ്രതിരോധ ശേഷി വർധിക്കുന്നതിനും രോഗബാധയുടെ തീവ്രത കുറക്കുന്നതിനും വാക്സിൻ സഹായിക്കുമെന്ന് അധികൃതർ അവകാശപ്പെട്ടു. സിത്ര മാളിലെ വാക്സിൻ സെന്ററാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനായി ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് രക്ഷിതാക്കൾ പ്രത്യേകം ശദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഉണർത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

