അവധിക്കാലം ഉല്ലാസമാക്കി അക്ഷരമുറ്റം
text_fieldsബഹ്റൈൻ കേരളീയസമാജത്തിൽ സംഘടിപ്പിച്ച അക്ഷരമുറ്റം പരിപാടിയിൽ നിന്ന്
മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച അക്ഷരമുറ്റം ഉല്ലാസക്കളരി ശ്രദ്ധേയമായി.കുട്ടികളിൽ സാമൂഹികശേഷികളും മനോഭാവങ്ങളും വളർത്താനാണ് ഇത്തരം കളരികൾ സംഘടിപ്പിക്കുന്നതെന്ന് സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാറും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പറഞ്ഞു.വിവിധ കോഴ്സുകളിൽ പഠിക്കുന്ന ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.പ്രമുഖ നാടക-നാടൻ കലാകാരനും പരിശീലകനും സംവിധായകനുമായ ഉദയൻ കുണ്ടംകുഴി നേതൃത്വം നൽകി.
പഠനവും ജീവിതവും ഫലപ്രദമാകുന്നത് സമൂഹവുമായുള്ള നിരന്തര കൊടുക്കൽവാങ്ങലിലൂടെയാണെന്നും പഠനത്തിൽ സംഘ പ്രവർത്തനങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയസമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ. നായർ, ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, പാഠശാല കൺവീനർ സുനേഷ് സാസ്കോ എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും ഭാഷാപ്രവർത്തകരും അടക്കം നിരവധിപേർ സന്നിഹിതരായി.മലയാളം മിഷൻ ചാപ്റ്റർ കോഓഡിനേറ്ററും പാഠശാല വൈസ് പ്രിൻസിപ്പലുമായ രജിത അനി ഏകോപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

