വി. നന്ദകുമാറിന് റീട്ടെയിൽ മാർക്കോം ഐക്കൺ പുരസ്കാരം
text_fieldsലുലു ഗ്രൂപ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ മെറ്റാ മെന മേഖല മേധാവി അന്ന ജർമനോസിൽനിന്ന് റീട്ടെയിൽ മാർക്കോം ഐക്കൺ പുരസ്കാരം ഏറ്റുവാങ്ങുന്നു
മനാമ: ഈ വർഷത്തെ റീട്ടെയിൽ മാർക്കോം ഐക്കൺ പുരസ്കാരം ലുലു ഗ്രൂപ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാറിന്. ദുബൈയിൽ നടന്ന വാർഷിക റീട്ടെയിൽ എം.ഇ ഉച്ചകോടിയിൽ മെറ്റാ മെന മേഖല മേധാവി അന്ന ജർമനോസ് പുരസ്കാരം കൈമാറി. രണ്ട് പതിറ്റാണ്ടായി ആഗോളതലത്തിൽ ലുലു ഗ്രൂപ്പിന്‍റെ മാർക്കറ്റിങ്, കമ്യൂണിക്കേഷൻ മേഖലകൾക്ക് നൽകിയ സംഭാവന വിലയിരുത്തിയാണ് പുരസ്കാരം.
ഫേസ്ബുക്ക്, ഗൂഗിള്‍, ടിക് ടോക്, സീബ്രാ ടെക്നോളജീസ്, ഇമേജസ് റീട്ടെയില്‍ മാഗസിന്‍ തുടങ്ങിയ ആഗോള കമ്പനികളില്‍നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം ഫോബ്‌സ് മാസികയുടെ മിഡിലീസ്റ്റിലെ മികച്ച അഞ്ച് മാര്‍ക്കറ്റിങ് പ്രഫഷനലുകളുടെ പട്ടികയിലും നന്ദകുമാര്‍ ഇടംനേടിയിരുന്നു. മിഡിലീസ്റ്റിലെ ടെക്നോളജി, ഐടി, ഇ-കോമേഴ്സ്, ലോജിസ്റ്റിക്സ് തുടങ്ങിയ വിഭാഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവരും പുരസ്കാരം ഏറ്റുവാങ്ങി.