യാത്രക്കാർക്ക് ഇഫ്താർ വിഭവങ്ങളുമായി ഉത്തര മേഖല ഗവർണറേറ്റ്
text_fieldsമനാമ സെൻറ് ക്രിസ്റ്റഫേഴ്സ് ആംഗ്ലിക്കൻ കത്തീഡ്രലിൽ നടന്ന തമിഴ് എക്യൂമെനിക്കൽ ഈസ്റ്റർ ശുശ്രൂഷ
മനാമ: ഇഫ്താർ സമയത്ത് റോഡിൽ അമിത വേഗതയും അതുവഴിയുള്ള അപകടങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് ഇഫ്താർ കിറ്റുകൾ നൽകുന്ന പദ്ധതി വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതായി ഉത്തര മേഖല ഗവർണറേറ്റ് വൃത്തങ്ങൾ അറിയിച്ചു.
‘റമദാൻ സഹകരണത്തിന്റെയും സഹായത്തിന്റെയും അവസരം’പദ്ധതിയുടെ ഭാഗമായാണ് വിവിധ ജങ്ഷനുകളിൽ ഇഫ്താറിന് തൊട്ടുമുമ്പുള്ള സമയങ്ങളിൽ നോമ്പുതുറക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത്.
ഗവർണറേറ്റിലെ ജീവനക്കാർ, കമ്യൂണിറ്റി പൊലീസ്, ബഹ്റൈൻ ഇൻസെന്റിവ് അസോസിയേഷൻ, ബഹ്റൈൻ പാരാമെഡിക്കൽ അക്കാദമി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സൽമാൻ സിറ്റി, ബുദയ്യ റോഡ് ജങ്ഷനുകളിൽ ഫുഡ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ആരോഗ്യദായകവും ചൂട് കുറഞ്ഞതുമായ ഭക്ഷ്യപദാർഥങ്ങളാണ് യാത്രക്കാർക്ക് നൽകാൻ ദിനേന ഒരുക്കുന്നത്. ആരോഗ്യദായകമായ ഭക്ഷ്യശീലം പാലിക്കുന്നതിനുള്ള അവസരമായി കൂടി ഇതിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. യാത്രക്കാരായ നിരവധി പേർക്ക് കിറ്റ് വിതരണം പ്രയോജനം ചെയ്യുന്നുണ്ട്. പദ്ധതിയിൽ പങ്കാളികളാകുന്ന മുഴുവനാളുകൾക്കും ഗവർണർ അലി ബിൻ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ നന്ദി രേഖപ്പെടുത്തി.