Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

‘ഉ​ത്രാടപ്പാച്ചിലി​’െൻറ ആവേശത്തിൽ പ്രവാസി മലയാളികൾ

text_fields
bookmark_border
‘ഉ​ത്രാടപ്പാച്ചിലി​’െൻറ ആവേശത്തിൽ പ്രവാസി മലയാളികൾ
cancel

മനാമ: പ്രവാസലോകത്തും ഇന്ന്​ ‘ഉത്രാടപ്പാച്ചിൽ’. തിരുവോണത്തിന്​ ഒരുനാൾ മാത്രം ശേഷിക്കു​േമ്പാൾ പ്രവാസി മലയാളികളുടെ മനസിൽ ഒാണാരവം അലതല്ലുകയാണ്​. ജൻമനാട്ടിൽനിന്ന്​ കാ​തങ്ങൾ അകലെയാണങ്കിലും ഉറ്റവരു​െട ഒാണ വി​േശഷങ്ങൾക്ക്​ കാതോർക്കുകയാണ്​ പ്രവാസികൾ. എന്നാൽ നാട്ടിലെ ഒാണത്തെക്കാൾ പ്രവാസലോകത്തെ ഒാണാഘോഷത്തിന്​ വർണ്ണപ്പകിട്ട്​ കൂടുതലാണെന്നത്​ മറ്റൊരു യാഥാർഥ്യം. ആഴ്​ചകൾക്ക്​ മു​െമ്പ ബഹ്​റൈനിലെ മലയാളി സമൂഹത്തിൽ ചെറുതും വലുതുമായ സംഘടനകൾ ഒാണാഘോഷം ആരംഭിച്ചുകഴിഞ്ഞു. അത്​ ആഴ്​ചകളോളം ത​ുടരുകയും ചെയ്യും. നാട്ടിൽ നാല്​ ദിനങ്ങളിൽ ഒാണാഘോഷം അവസാനിക്കുമെങ്കിലും ഗൾഫിൽ ഒാണം ഒരു മാസം കഴിഞ്ഞാലും അവസാനിക്കില്ല. അവധിദിനങ്ങൾ കിട്ടു​ന്നത്​ അനുസരിച്ച്​ ഒാണാഘോഷം തുടരും.

ഒാണക്കോടി വാങ്ങാൻ തിരക്ക്​
ഒാണത്തിന്​ നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക്​ ഒാണക്കോടി ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകാനും തങ്ങളുടെ കുടുംബങ്ങളി​െല ഒാണാഘോഷത്തിന്​ കുറവ്​ വരുത്താതിരിക്കാനും പ്രവാസികൾ ശ്രദ്ധിക്കുന്നുണ്ട്​. മണിഎക്​സ്​ചേഞ്ചുകൾക്ക്​ മുന്നിൽ മലയാളികളുടെ ക്യൂ ഇക്കാര്യം ശരിവക്കുന്നു. ഇവിടെ കുടുംബങ്ങളായി കഴിയുന്നവരിൽ ഭൂരിപക്ഷം പ്രവാസികളും ഒാണക്കോടി എടുക്കാൻ എത്തുന്നുണ്ടെന്നാണ്​ വസ്​ത്രവ്യാപാരമേഖലയിലെ സൂചനകൾ. എന്നാൽ ഒാരോരുത്തരും തങ്ങളുടെ വരുമാനം അനുസരിച്ച്​ ഷോപ്പിങിന്​ സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നു എന്നുമാത്രം. തൊഴിലാളികൾ സൂഖിലെ ചെറിയ വസ്​ത്രവിൽപ്പന ശാലകളിലേക്ക്​ പോകു​േമ്പാൾ ഇടത്തട്ടുകാർ കൂടുതൽ ഷോപ്പിങ്​ മാളുകളെയാണ്​ ആശ്രയിക്കുന്നത്​.

സദ്യയുമായി റസ്​റ്റോറൻറുകൾ
പ്രവാസലോകത്ത്​ ഇക്കുറി ഒാണസദ്യക്ക്​ മുൻകൂർ ബുക്കിങ്​ ക്ഷണിച്ചിരിക്കുന്ന റസ്​റ്റോറൻറുകളുടെ എണ്ണം കൂടിയിട്ടുണ്ട്​. നാട്ടിൽനിന്നുള്ള തൂശനിലയിൽ അസൽ നാടൻ കറികളും തുമ്പപ്പൂച്ചോറും പാലടയും കടലയുമുൾപ്പെടെയുള്ള പായസവും നിരത്തിയ ഒാണസദ്യയാണ്​ റസ്​റ്റോറൻറുകൾ വിളമ്പാൻ ഒരുങ്ങുന്നത്​. വൈവിദ്ധ്യമാർന്ന വിഭവങ്ങളാണ്​ റസ്​റ്റോറൻറുകളുടെ ‘ഒാണസദ്യ മെനുകാർഡി’ലുള്ളത്​.
കായനുറുക്ക്, ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം, മാങ്ങ^നാരങ്ങ അച്ചാറുകൾ, ഇഞ്ചിക്കറി, അവിയൽ, തോരൻ, പച്ചടി, കിച്ചടി, കാളൻ, നെയ് ചേർത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാർ, നെയ്യ്, വലിയ പപ്പടവും ചെറിയ പപ്പടവും, പഴം, പരിപ്പ് ഇങ്ങനെ നാനാതരം വിഭവങ്ങളാണ്​ റസ്​​േറ്റാറൻറുകളുടെ ഒാണസദ്യയിൽ ഉൾപ്പെടുക.

ബാച്ചിലേഴ്​സ്​ റൂമുകളിലെ സദ്യ ഒരുക്കൽ
കുടുംബങ്ങളായി താമസിക്കുന്ന മലയാളികളിൽ പലരും ഒാണസദ്യ കഴിക്കാൻ റസ്​റ്റോറൻറുകളിലേക്ക്​ പോകു​േമ്പാൾ ബാച്ചിലേഴ്​സ്​ മുറികളിൽ പലരും ഒാണസദ്യ സ്വന്തമായി ഉണ്ടാക്കാൻ താൽപര്യം കാണിക്കുന്നവരാണ്​. ഒാണദിനങ്ങൾ ഇവിടെ പ്രവൃത്തിദിവസങ്ങൾ ആയിരിക്കും എന്നതിനാൽ അവധിദിനമായ വെള്ളിയാഴ്​ച ഒാണസദ്യ ഉണ്ടാക്കാനായിരിക്കും ബാച്ചിലേഴ്​സ് ശ്രമം. യുവാക്കൾക്ക്​ പാചകത്തോട്​ കൂടിവരുന്ന താൽപര്യം ഇതിനൊരു കാരണമാണെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു.

ഒാണക്കളികൾ തുടങ്ങി
ഒാണത്തി​​െൻറ ഭാഗമായുള്ള ആവേശകരമായ മത്​സരങ്ങളും വിവിധ ഒാണക്കളികളും ആഴ്​ചകൾക്കുമു​െമ്പ ആരംഭിച്ചുകഴിഞ്ഞു. ബഹ്​റൈൻ കേരളീയ സമാജം, സിംസ്​, കേരള കാത്തലിക്​ അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ്​ ഒാണക്കളികൾക്ക്​ തുടക്കമിട്ടത്​. ഇതിൽ ബഹ്​റൈൻ കേരളീയ സമാജത്തിലെ വിവിധ ഒാണ പ്പരിപാടികൾ ഏറെ ജനകീയമാകുകയും ചെയ്​തു. കബഡി, വടംവലി മത്​സരങ്ങളിൽ പ​െങ്കടുക്കാൻ ഏറെ ആളുകളുണ്ടായി. നാടൻപലഹാര മേള, പായിസമേള എന്നിവ ശ്രദ്ധിക്കപ്പെട്ടു. തീറ്റമത്​സരം, തലയണയടി, പഞ്ചഗുസ്​തി, പുഷ്​അപ്​ മത്​സരം തുടങ്ങിയവയും ശ്രദ്ധേയമായി. വടംവലിയിലും തലയണയടി മത്​സരത്തിലും ബഹ്​റൈനികൾ വിജയിച്ചതും ഏറെ കയ്യടിക്ക്​ കാരണമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsuthradam
News Summary - uthradam-bahrain-gulf news
Next Story