Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉ​പ​യോ​ഗി​ച്ച...

ഉ​പ​യോ​ഗി​ച്ച മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​നി പ​ഠ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാം

text_fields
bookmark_border
ഉ​പ​യോ​ഗി​ച്ച മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​നി പ​ഠ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാം
cancel

മ​നാ​മ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഉ​പ​യോ​ഗം ക​ഴി​ഞ്ഞ​തോ ഒ​ഴി​വാ​ക്കി​യ​തോ ആ​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ചു ക​ള​യു​ന്ന​തി​ന് പ​ക​രം, മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി ന​ൽ​കാ​ൻ സ​തേ​ൺ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ഐ​ക​ക​ണ്ഠ്യേ​ന തീ​രു​മാ​നി​ച്ചു. സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൊ​തു​പ​ണം ലാ​ഭി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള ഈ ​വി​പ്ല​വ​ക​ര​മാ​യ നി​ർ​ദേ​ശം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല അ​ബ്ദു​ല്ല​ത്തീ​ഫാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് മാ​റ്റു​ന്ന എ​ന്നാ​ൽ, പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ മെ​ഡി​ക്ക​ൽ, ഹെ​ൽ​ത്ത് സ​യ​ൻ​സ് കോ​ള​ജു​ക​ൾ​ക്ക് കൈ​മാ​റു​ന്ന​തി​ലൂ​ടെ ഭാ​വി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്‌​സു​മാ​ർ​ക്കും പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​ലൂ​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ അ​റി​വി​ന​പ്പു​റം യ​ഥാ​ർ​ഥ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്നു. ധ​ന​കാ​ര്യ-​ദേ​ശീ​യ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ ഏ​കീ​കൃ​ത സാ​മ്പ​ത്തി​ക ഗൈ​ഡ് പ്ര​കാ​രം ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​റ്റി വെ​ക്കാ​ൻ നി​യ​മ​പ​ര​മാ​യി ത​ട​സ്സ​മി​ല്ലെ​ന്ന് സ​ർ​വി​സ​സ് ആ​ൻ​ഡ് പ​ബ്ലി​ക് യൂ​ട്ടി​ലി​റ്റീ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ലി അ​ൽ ശൈ​ഖ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Used medical equipment can now be used for learning
Next Story