Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒരുമാസത്തെ യു.എസ്...

ഒരുമാസത്തെ യു.എസ് ബഹിരാകാശ പരിശീലനം: ബഹ്‌റൈൻ കൗമാരസംഘം മടങ്ങിയെത്തി

text_fields
bookmark_border
us space training
cancel
camera_alt

 യു.എസ് ബഹിരാകാശ ക്യാമ്പിൽ പ​ങ്കെടുത്തശേഷം തിരികെയെത്തിയ വിദ്യാർഥികൾ എൻ.എസ്. എസ്. എ ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് അൽ അസീരിക്കും സ്ട്രാറ്റജിക് പ്ലാനിംങ് ആൻഡ് പ്രോജക്ട് മാനേജ്‌മെന്റ് മേധാവി അമൽ അൽബിനാലിക്കുമൊപ്പം

മനാമ: ബഹിരാകാശയാത്ര രഹസ്യങ്ങൾ കൈപ്പിടിയിലൊതുക്കി ബഹ്റൈനിന്റെ കൗമാരസംഘം തിരിച്ചെത്തി. യു.എസ് സ്‌പേസ് ആൻഡ് റോക്കറ്റ് സെന്ററിന്റെ ബഹിരാകാശ ക്യാമ്പിൽ ബഹ്‌റൈനിനെ പ്രതിനിധീകരിച്ചശേഷമാണ് നാല് യുവപ്രതിഭകൾ മടങ്ങിയെത്തിയത്.

ഹസൻ അബ്ദുൾറഹ്മാൻ ഹാഷിം, ലിയ ഹമദ് ജനാഹി, മറിയം ഖാലിദ് അലവാദി, നാസർ മുഹമ്മദ് അൽഖൂട്ടി എന്നിവരാണ് അലബാമയിലെ ഹണ്ട്‌സ്‌വില്ലെയിൽ നടക്കുന്ന വിഖ്യാത ബഹിരാകാശ ക്യാമ്പിൽ ബഹിരാകാശയാത്രിക പരിശീലനം നേടിയത്.

സ്‌പേസ് ക്യാമ്പിൽ ഇവർ ഒരാഴ്ച ചെലവഴിച്ചിരുന്നു. ബഹിരാകാശയാത്രികരുടെ പരിശീലനവും ബഹിരാകാശ ദൗത്യത്തിന്റെ വിവിധ വശങ്ങളും ഇവർ പരിശീലിച്ചതായി നാഷണൽ സ്‌പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ) അറിയിച്ചു. എല്ലാവരും 17 വയസ്സുകാരാണ്. സംഘത്തെ ബഹ്‌റൈനിലെ നാഷണൽ സ്‌പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ) സ്ട്രാറ്റജിക് പ്ലാനിംഗ് ആൻഡ് പ്രോജക്ട് മാനേജ്‌മെന്റ് മേധാവി അമൽ അൽബിനാലിയാണ് നയിച്ചത്.

യു.എസ് സ്‌പേസ് ആൻഡ് റോക്കറ്റ് സെന്റർ

റോക്കറ്റ് നിർമ്മാണം, ബഹിരാകാശയാത്ര പരിശീലനത്തിന് സമാനമായ ട്രെയിനിംഗ് എന്നിവ ലഭിച്ചതായി സംഘാംഗങ്ങൾ പറഞ്ഞു. ഗ്രാവിറ്റി ചെയറിൽ ബഹിരാകാശയാത്രിക പരിശീലനം ലഭിച്ചു. ബഹിരാകാശത്ത് ഭാരരഹിതമായ അവസ്ഥയിൽ ജീവിക്കുന്നത് സംബന്ധിച്ച പരിശീലനമായിരുന്നു ഇത്.

അമേരിക്കയിലെ സയൻസ് മ്യൂസിയങ്ങളും സന്ദർശിച്ചു. ജ്യോതിശാസ്ത്രചരിത്രം, ശാസ്ത്ര പരീക്ഷണങ്ങൾ, ചൊവ്വാദൗത്യം എന്നിവയിലും ക്ലാസ്സുകൾ ലഭിച്ചു. അപ്പോളോ 16 ബഹിരാകാശയാത്രികനായ ചാർലി ഡ്യൂക്കിനെ സന്ദർശിക്കാൻ അവസരം ലഭിച്ചത് അസുലഭ ഭാഗ്യമാണെന്ന് വിദ്യാർഥികൾ പറഞ്ഞു.

മറ്റു രാജ്യങ്ങളിലെ വിദ്യാർഥികളുമായി അനുഭവങ്ങൾ പങ്കുവെക്കാനുള്ള അവസരവും വിദ്യാർഥികൾക്ക് ലഭിച്ചു. അൽ വേർഡൻ എൻഡവർ സ്‌കോളർഷിപ്പ് പ്രോഗ്രാമാണ് ഇവരുടെ ചെലവുകൾ വഹിച്ചത്. മിടുക്കരായ വിദ്യാർത്ഥികൾക്ക് സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, ആർട്‌സ്, മാത്‌സ് (സ്റ്റീം) മേഖലകളിൽ വിദഗ്ധ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പരിശീലനം ലഭിച്ച വിദ്യാർഥിക​ളെ എൻ.എസ്എസ്എ ചീഫ് എക്സിക്യൂട്ടീവ് ഡോ മുഹമ്മദ് അൽ അസീരി അഭിനന്ദിച്ചു. അവരുടെ അറിവുകൾ രാജ്യം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഒരാഴ്ച നീണ്ടുനിൽക്കുന്ന ബഹിരാകാശ ക്യാമ്പിൽ പ​ങ്കെടുക്കാനായി സംഘം സ്കൂബ ഡൈവിംഗ്, ഭാരക്കുറവ് അനുഭവിക്കുക, റോക്കറ്റ് നിർമ്മാണം, സിപ്പ് ലൈനിംഗ് എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശീലനം നേടിയിരുന്നു. അത്യാഹിതങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനവും നൽകിയിരുന്നു.

ബഹ്‌റൈനിലുടനീളമുള്ള സ്‌കൂളുകളിൽ നിന്നുള്ള നിരവധി അപേക്ഷകരിൽനിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്. കടുത്ത സെലക്ഷൻ മാനദണ്ഡങ്ങൾ വിജയിച്ചവരെയാണ് തെരഞ്ഞെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainingbahrainus space
News Summary - US Space Training-Bahrain Teens Returns
Next Story