ഗസ്സയിൽ വെടിനിർത്താനുള്ള യു.എസ് പ്രസിഡന്റിന്റെ ശ്രമങ്ങൾക്ക് ബഹ്റൈന്റെ പിന്തുണ
text_fieldsമനാമ: ഗസ്സയിൽ വെടിനിർത്താനുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ശ്രമങ്ങളെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രത്യേകം അഭിനന്ദിച്ചു.
ഇരുവിഭാഗവും അമേരിക്കയുടെ അഭ്യർഥന ചെവിക്കൊള്ളാനും യുദ്ധം അടിയന്തരമായി നിർത്താനും തയാറാവേണ്ടതുണ്ട്. ബന്ദികളെയും തടവിലാക്കിയവരെയും മോചിപ്പിക്കാനും മാനുഷിക സഹായത്തിന്റെ അളവ് വർധിപ്പിക്കാനും എന്നെന്നേക്കുമായി യുദ്ധം ഒഴിവാക്കാനും ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്.
ഗസ്സയുടെ പുനർനിർമാണമടക്കമുള്ള കാര്യങ്ങളും ഗൗരവപൂർവം പരിഗണിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ദ്വിരാഷ്ട്ര ഫോർമുലയിലേക്കും അതുവഴി ശാശ്വത സമാധാനത്തിലേക്കും മേഖല വഴിമാറുമെന്ന പ്രതീക്ഷയും വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചു.

