യു.എസിന്‍റെ മുതിർന്ന നാവിക മേധാവി ആത്മഹത്യ ചെയ്ത നിലയിൽ 

15:38 PM
03/12/2018

മനാമ: യു.എസി​​​​െൻറ മുതിർന്ന നാവിക മേധാവിയെ ബഹ്റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈസ് അഡ്മിറൽ സ്കോട്ട് സ്റ്റേർണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് നിഗമനം. 

മിഡിലീസ്റ്റ് ഉൾപ്പെടെയുള്ള യു.എസ് നാവിക മേഖലയുടെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്.  സ്കോട്ട് സ്റ്റേർണിയുടെ ആത്മഹത്യയെ കുറിച്ച് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചതായി അറിയുന്നു. 
 

Loading...
COMMENTS