Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസുരക്ഷാ ഭീഷണി:...

സുരക്ഷാ ഭീഷണി: അമേരിക്കൻ പൗരന്മാർക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ബഹ്റൈനിലെ യു.എസ് എംബസി

text_fields
bookmark_border
സുരക്ഷാ ഭീഷണി: അമേരിക്കൻ പൗരന്മാർക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ബഹ്റൈനിലെ യു.എസ് എംബസി
cancel

മനാമ: ബഹ്‌റൈനിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് യു.എസ് പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് യു.എസ് എംബസി നിർദ്ദേശിച്ചു. ഇന്ന് പുറപ്പെടുവിച്ച പുതിയ സുരക്ഷാ ഉപദേശത്തിൽ, മനാമയിലെ ഹോട്ടലുകൾ ആക്രമണങ്ങൾക്ക് ലക്ഷ്യമായേക്കാമെന്ന് എംബസി മുന്നറിയിപ്പ് നൽകുന്നു.

മുൻകരുതൽ എന്ന നിലയിൽ മനാമയിലെ ഹോട്ടലുകളിൽ താമസിക്കുന്നത് ഒഴിവാക്കാൻ പൗരന്മാരോട് എംബസി ആവശ്യപ്പെട്ടു. ഭീകര സംഘടനകളും അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വ്യക്തികളും വിദേശത്തുള്ള യുഎസ് പൗരന്മാരെ ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ട്. ഇത്തരം ആക്രമണങ്ങൾ മുന്നറിയിപ്പില്ലാതെയോ വളരെ കുറഞ്ഞ സമയത്തിനുള്ളിലോ സംഭവിക്കാമെന്നും എംബസി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaBahrainAmerican CitizensIran US TensionsIran Israel Tensions
News Summary - Security Threat: U.S. Embassy in Bahrain Issues Strict Vigilance Advisory for American Citizens
Next Story