അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ച് യു.എസ് എംബസി
text_fieldsബഹ്റൈനിലെ യു.എസ് എംബസി സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ 249ാം വാർഷികാഘോഷത്തിൽനിന്ന്
മനാമ: അമേരിക്കൽ ഐക്യനാടുകളുടെ സ്വാതന്ത്ര്യത്തിന്റെ 249ാം വാർഷികം ആഘോഷിച്ച് ബഹ്റൈനിലെ യു.എസ് എംബസി. ഡിപ്ലോമാറ്റ് റാഡിസൺസ് ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, സുപ്രീം ജുഡീഷ്യൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ, മുതിർന്ന ഉദ്യോഗസ്ഥർ, യു.എസ് എംബസി അധികൃതർ മറ്റു വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു.
ഒരു നൂറ്റാണ്ടിലേറെയായുള്ള സഹകരണത്തിലൂടെ ബഹ്റൈനും അമേരിക്കൻ ഐക്യനാടുകളും തമ്മിൽ രൂപപ്പെടുത്തിയ മികച്ച പങ്കാളിത്ത ബന്ധം ബഹ്റൈനിലെ യു.എസ് അംബാസഡർ സ്റ്റീവൻ ബോണ്ടി ചടങ്ങിൽ സംസാരിക്കവെ എടുത്തുപറഞ്ഞു. 33ാമത് അറബ് ഉച്ചകോടിയായ ‘ബഹ്റൈൻ ഉച്ചകോടി’ക്ക് നേതൃത്വം നൽകിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെയും കൈറോയിൽ നടന്ന അടിയന്തര അറബ് ഉച്ചകോടിയെയും അംബാസഡർ ബോണ്ടി അഭിനന്ദിച്ചു.
സമാധാനത്തിനും സുരക്ഷക്കുമുള്ള ഹമദ് രാജാവിന്റെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ‘കായികത്തിലൂടെ ഐക്യം’ എന്നതാണ് ഈ വർഷത്തെ ആഘോഷത്തിന്റെ ആപ്തവാക്യം. 2025ലെ ഫിഫ ക്ലബ് വേൾഡ് കപ്പ്, 2026 ഫിഫ പുരുഷ വേൾഡ് കപ്പ്, 2028 ലോസ് ആഞ്ചലസിലെ സമ്മർ ഒളിമ്പിക്സ് എന്നിവയുൾപ്പെടെ അമേരിക്ക ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ആഗോള കായിക മത്സരങ്ങളാണ്. ഇരു രാജ്യങ്ങളുടെയും കായിക താൽപര്യങ്ങളെ സൂചിപ്പിച്ച അംബാസഡർ ബഹ്റൈനിലെ കായിക താരങ്ങളെയും അവരുടെ ആവേശത്തെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

