എൽ.എം.ആർ.എ പ്രവാസി സംരക്ഷണ കേന്ദ്രം സന്ദർശിച്ച് യു.എസ് കോൺഗ്രസ് പ്രതിനിധി സംഘം
text_fieldsഎൽ.എം.ആർ.എ പ്രവാസി സംരക്ഷണ കേന്ദ്രം സന്ദർശിക്കാനെത്തിയ യു.എസ് കോൺഗ്രസ് പ്രതിനിധി സംഘം
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പ്രവാസി സംരക്ഷണ കേന്ദ്രം സന്ദർശിച്ച് യു.എസ് കോൺഗ്രസ് പ്രതിനിധി സംഘം. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. എല്ലാ വിഭാഗം തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ ബഹ്‌റൈൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പ്രതിനിധി സംഘം മനസ്സിലാക്കി. വേതന സംരക്ഷണ സംവിധാനം (വേജ് പ്രൊട്ടക്ഷൻ സിസ്റ്റം - ഡബ്ല്യു.പി.എസ്.) ഉൾപ്പെടെ രാജ്യത്തെ തൊഴിലാളികൾക്കായി നടപ്പാക്കിയ വിവിധ പദ്ധതികളും അവർക്ക് പരിചയപ്പെടുത്തി. കൂടാതെ, മനുഷ്യക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ച റീജിയണൽ സെന്റർ ഓഫ് എക്സലൻസ് ആൻഡ് കപ്പാസിറ്റി ബിൽഡിംഗ് ഫോർ കോംബാറ്റിങ് ട്രാഫിക്കിങ് ഇൻ പേഴ്സൺസ് (ആർ.സി.ഒ.ഇ.) എന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.
പ്രവാസി സംരക്ഷണ കേന്ദ്രം നൽകുന്ന സമഗ്ര സേവനങ്ങളെക്കുറിച്ച് പ്രതിനിധി സംഘത്തിന് വിവരം ലഭിച്ചു. ഇതിൽ പ്രതിരോധ പ്രവർത്തനങ്ങൾ, നിയമപരമായ മാർഗ്ഗനിർദ്ദേശങ്ങൾ, ഇരകൾക്കും അപകടസാധ്യതയുള്ളവർക്കും അഭയം നൽകൽ തുടങ്ങിയവ ഉൾപ്പെടുന്നു. മനുഷ്യക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ദേശീയ ചട്ടക്കൂടിൽ ഈ കേന്ദ്രം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ മനുഷ്യക്കടത്തിന്റെയും ചൂഷണത്തിന്റെയും സൂചനകൾ തിരിച്ചറിയുന്നതിനുള്ള ആദ്യ ഘട്ട കേന്ദ്രമായും ഇത് പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

