ബഹ്‌റൈനും യു.എസും തമ്മിൽ സൈനിക സഹകരണം ശക്തമാക്കാൻ തീരുമാനം
text_fieldsമനാമയിൽ ചേർന്ന 21-ാമത് ജോയിന്റ് മിലിട്ടറി കമ്മിറ്റി യോഗത്തിൽ പങ്കെടുത്തവർ
മനാമ: ബഹ്‌റൈനും യു.എസും തമ്മിലുള്ള സൈനിക ഏകോപനവും പ്രതിരോധ സഹകരണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 21-ാമത് ബഹ്‌റൈൻ-യു.എസ് ജോയിന്റ് മിലിട്ടറി കമ്മിറ്റി യോഗം ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ആസ്ഥാനത്ത് ചേർന്നു.
ബഹ്‌റൈൻ പ്രതിരോധ കാര്യ മന്ത്രി ലഫ്റ്റനന്റ് ജനറൽ അബ്ദുള്ള ബിൻ ഹസൻ അൽ നുഐമി ബഹ്‌റൈൻ പ്രതിനിധി സംഘത്തിനും, യു.എസ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഓഫ് വാർ ഫോർ നിയർ ഈസ്റ്റ് ആൻഡ് സെൻട്രൽ ഏഷ്യ മൈക്കൽ പി. ഡിമിനോ ഫോർത്ത് യു.എസ് സംഘത്തിനും നേതൃത്വം നൽകി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പ്രതിരോധ മേഖലയിലെ സഹകരണവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. യോഗത്തിന് ശേഷം ഇരുവിഭാഗവും 21-ാമത് ജോയിന്റ് മിലിട്ടറി കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സിൽ ഒപ്പുവെച്ചു. ബി.ഡി.എഫ് ജനറൽ കമാൻഡ് ഫിനാൻഷ്യൽ ആൻഡ് ടെക്നിക്കൽ അഫയേഴ്സ് അഡ്വൈസർ ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ, ബഹ്‌റൈനിലെ അമേരിക്കൻ അംബാസഡർ സ്റ്റെഫാനി എൽ. ഹാലെറ്റ്, മറ്റ് മുതിർന്ന ബി.ഡി.എഫ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

