Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമത്സ്യത്തൊഴിലാളികളെ...

മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ അടിയന്തര നടപടി; പാർലമെന്റിൽ പുതിയ നിർദേശം

text_fields
bookmark_border
മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ അടിയന്തര നടപടി; പാർലമെന്റിൽ പുതിയ നിർദേശം
cancel

മനാമ: ബഹ്റൈന്‍റെ പാരമ്പര്യവും സംസ്കാരവുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന മത്സ്യബന്ധന മേഖലയെ സംരക്ഷിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ ബഹ്റൈൻ പാർലമെന്‍റിൽ ആവശ്യമുയരുന്നു. തലമുറകളായി കൈമാറിവന്ന ഈ തൊഴിലിനെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗം സംരക്ഷിക്കുന്നതിനുള്ള പ്രത്യേക പ്രമേയം വരാനിരിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ചർച്ച ചെയ്യും. തീരദേശ കമ്മ്യൂണിറ്റികളുടെ ഐഡന്‍റിറ്റിയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

മത്സ്യബന്ധനത്തിനുള്ള ഇന്ധനം, ഉപകരണങ്ങൾ എന്നിവയുടെ വിലവർദ്ധനവ് സാധാരണക്കാരായ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിവിധ കാരണങ്ങളാൽ കടലിൽ നിന്നുള്ള വരുമാനം കുറയുന്നത് പലരെയും ഈ തൊഴിലിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും മത്സ്യബന്ധന മേഖല സമീപകാലത്ത് നേരിടുന്ന പ്രധാന പ്രതിസന്ധികളായി എം.പിമാർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Urgent action to protect fishermen; New proposal in Parliament
Next Story