യു.പി.പി സൽമാനിയ ഏരിയ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsയു.പി.പി സൽമാനിയ ഏരിയ കമ്മിറ്റി ഭാരവാഹികൾ
മനാമ: യുനൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി) സൽമാനിയ ഏരിയ കമ്മിറ്റി രൂപവത്കരിച്ചു. ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ നടന്ന യോഗത്തിൽ 50 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
യു.പി.പി സൽമാനിയ ഏരിയ കൺവീനർ എബി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ശ്രീധർ തേറമ്പിൽ, ബിജു ജോർജ്, ഹരീഷ് നായർ, യു.കെ. അനിൽ, മോനി ഓടിക്കണ്ടത്തിൽ, എഫ്.എം. ഫൈസൽ എന്നിവർ സംസാരിച്ചു.
സൽമാനിയ ഏരിയ കോഓഡിനേറ്റർമാരായി ജോർജ് മാത്യു, അജി ജോർജ്, തോമസ് ഫിലിപ്പ്, ഗ്രാജോ ജോസ്, മിധുൻ മോഹൻ, വിനോദ് ഡാനിയേൽ, ജയകുമാർ, സിൻസൺ എന്നിവരെയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ലിജു പാപ്പച്ചൻ, ഷിബു കോശി, സജി, ജയ്സൺ, ജോമോൻ, എ. ജയകുമാർ, രാജു ജോൺ, നടേശൻ, ജോമോൻ ജോർജ് എന്നിവരെയും തെരഞ്ഞെടുത്തു.

