വി.ആര്‍. പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി യു.പി.പി
text_fieldsവി.ആര്‍. പളനിസ്വാമിക്ക് ഉപഹാരം കൈമാറുന്നു
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍ പ്രിൻസിപ്പൽ വി.ആര്‍. പളനിസ്വാമിക്ക് യൂണൈറ്റഡ് പാരന്റ് പാനൽ (യു.പി.പി.)യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചടങ്ങിൽ യു.പി.പി ഭാരവാഹികളായ ഡോ. സുരേഷ് സുബ്രമണ്യം, ചന്ദ്രബോസ് എന്നിവർ ചേർന്ന് അദ്ദേഹത്തിന് ഉപഹാരം കൈമാറി. തുടർന്ന് ഭാരവാഹികളായ എഫ്.എം. ഫൈസൽ, അബ്ബാസ് സേഠ്, ജാവേദ് പാഷ, ശിബിൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും യാത്രാമംഗളങ്ങൾ നേർന്ന് ആശംസകൾ അർപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഇരുപത്തഞ്ചിലധികം വര്‍ഷങ്ങളായി ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളിന്റെ വിദ്യാഭ്യാസ മികവിനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ക്ഷേമത്തിനുമായി പ്രിൻസിപ്പൽ നൽകിയ സമർപ്പിത സേവനങ്ങളെയും മാതൃകാപരമായ നേതൃത്വത്തെയും ചടങ്ങിൽ സംസാരിച്ചവർ പ്രശംസിച്ചു. മറുപടി പ്രസംഗത്തിൽ വി.ആര്‍. പളനിസ്വാമി, യു.പി.പി. നേതൃത്വത്തിനും അംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി.
തന്റെ പ്രവർത്തനകാലയളവിൽ യു.പി.പി. സ്കൂളിനോടും വിദ്യാർത്ഥികളോടും,രക്ഷിതാക്കളോടും പുലർത്തിയ മികച്ച സഹകരണവും ക്രിയാത്മകമായ ഇടപെടലുകളും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ഭാവിയിലും സ്കൂളിന്റെ പുരോഗതിക്കായി യു.പി.പി. ഇതേ ആത്മാർഥതയോടെ പ്രവർത്തിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

