യു.പി.പി ആര്‍ട്ട് ആൻഡ് കളര്‍ ഫെസ്റ്റ് 2020; വിജയികളെ പ്രഖ്യാപിച്ചു
text_fieldsമനാമ: ബഹ്റൈനിലെ വിദ്യാർഥികള്‍ക്കായി യുനൈറ്റഡ് പാരൻറ് പാനല്‍ ഓണ്‍ലൈനിലൂടെ നടത്തിയ ചിത്രരചന കളറിങ് മത്സരങ്ങളില്‍ അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്തതായി ഭാരവാഹികൾ അറിയിച്ചു.
എല്‍.കെ.ജി, യു.കെ.ജി വിഭാഗത്തില്‍ (ഗ്രൂപ് വണ്‍) ഗ്യാന്‍ നവീന്‍ പട്ടണഷെട്ടി ഒന്നാം സ്ഥാനവും ദര്‍ഷിത് സതീഷന് രണ്ടാംസ്ഥാനവും പ്രാർഥന പ്രശാന്ത് മൂന്നാം സ്ഥാനവും (മൂവരും ഇന്ത്യന്‍ സ്കൂള്‍) കരസ്ഥമാക്കി.
ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളുടെ വിഭാഗത്തില്‍ (ഗ്രൂപ് 2) ഇന്ത്യൻ സ്കൂളിലെ ശ്രീഹരി സന്തോഷ് (രണ്ടാം ക്ലാസ്) ഒന്നാം സ്ഥാനവും ഫാത്തിമ ഹനാന് (ഒന്നാം ക്ലാസ്) രണ്ടാം സ്ഥാനവും എലീന പ്രസന്ന (മൂന്നാം ക്ലാസ്) മൂന്നാം സ്ഥാനവും നേടി.
നാല്, അഞ്ച്, ആറ് ക്ലാസ് വിഭാഗത്തിൽ (ഗ്രൂപ് മൂന്ന്): നേഹ ജഗദീഷ് ( നാലാം ക്ലാസ്) ഒന്നാം സ്ഥാനവും ടി.പി. ശ്രീപാർവതി (നാലാം ക്ലാസ്, ഇരുവരും ഇന്ത്യൻ സ്കൂൾ) രണ്ടാം സ്ഥാനവും സന്യം ഗുപ്ത (നാലാം ക്ലാസ്, ന്യൂ മില്ലേനിയം സ്കൂള്‍), ആരോണ്‍ തോമസ് (അഞ്ചാം ക്ലാസ്, ഇന്ത്യന്‍ സ്കൂള്‍) എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളുടെ വിഭാഗത്തില്‍ (ഗ്രൂപ് നാല്) ശില്പ സന്തോഷ് (ഒമ്പതാം ക്ലാസ്) ഒന്നാം സ്ഥാനവും ഭാഗ്യ സുധാകരന് (ഏഴാം ക്ലാസ്) രണ്ടാം സ്ഥാനവും പി.എസ്. ദീക്ഷിത് കൃഷ്ണ (ഏഴാം ക്ലാസ്, മൂവരും ഇന്ത്യന്‍ സ്കൂള്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള സമ്മാനങ്ങളും പങ്കെടുത്ത മുഴുവന്‍ പേർക്കുമുള്ള പ്രോത്സാഹന സമ്മാനങ്ങളും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന പരിപാടിയില്‍ നല്‍കുമെന്ന് ആര്‍ട്ട് ആൻഡ് കളര്‍ ഫെസ്റ്റ് കമ്മിറ്റി അംഗങ്ങളായ എബ്രഹാം ജോണ്‍, ബിജു ജോർജ്, ഷിജു വര്‍ക്കി, എബി തോമസ്, ജ്യോതിഷ് പണിക്കര്‍, ഹരീഷ്, യു.കെ. അനില്‍, റഫീക്ക് അബ്ദുല്ല, ഫ്രാന്‍സിസ് കൈതാരത്ത്, ദീപക് മേനോന്, അന്‍വര്‍ ശൂരനാട്, ജോർജ്, ഹാരിസ് പഴയങ്ങാടി, എഫ്.എം. ഫൈസല്‍ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

