Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉണ്ണി​ മേനോന്...

ഉണ്ണി​ മേനോന് ബഹ്​ൈറനിൽ സ്വീകരണം നൽകി

text_fields
bookmark_border
ഉണ്ണി​ മേനോന് ബഹ്​ൈറനിൽ സ്വീകരണം നൽകി
cancel
camera_alt

ഉ​ണ്ണി മേ​നോ​നെ​യും പ​ത്നി​യെ​യും ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: ബ​ഹ്റൈ​നി​ന്റെ ഹൃ​ദ​യ​ത്തു​ടി​പ്പു​ക​ൾ​ക്ക് പു​തി​യ താ​ളം​പ​ക​ർ​ന്ന് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഒ​രു​ക്കു​ന്ന ‘ബ​ഹ്​​റൈ​ൻ ബീ​റ്റ്​​സ്’ ​മെ​ഗാ മ്യൂ​സി​ക്ക​ൽ ആ​ൻ​ഡ്​ എ​ന്റ​ർ​ടെ​യി​ൻ​മെ​ന്‍റ്​ പ​രി​പാ​ടി വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് ക്രൗ​ൺ പ്ലാ​സ​യി​ൽ ന​ട​ക്കും. പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന താ​ര​ങ്ങ​ളെ​ല്ലാം ബ​ഹ്റൈ​നി​ലെ​ത്തി. ഗാ​യ​ക​ൻ ഉ​ണ്ണി​മേ​നോ​ന​ട​ക്കം നി​ര​വ​ധി ഗാ​യ​ക​രും ക​ലാ​പ്ര​തി​ഭ​ക​ളു​മാ​ണ് പരിപാടിയിൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

ബ​ഹ്റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഉ​ണ്ണി മേ​നോ​നെ​യും പ​ത്നി​യെ​യും ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ ജലീൽ അബ്ദുല്ല, പബ്ലിക് റിലേഷൻസ് മാനേജർ ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈ​ഷ്ണ​വ് ഗി​രീ​ഷ്, ജാ​സിം ജ​മാ​ൽ, ആ​ൻ ആ​മി, ചി​ത്ര അ​രു​ൺ തു​ട​ങ്ങി ട്രെ​ൻ​ഡി സോ​ങ്ങു​ക​ളി​ലൂ​ടെ ഹൃ​ദ​യം​ക​വ​ർ​ന്ന യു​വ​നി​ര​യും എ​ട്ടു വ​യ​സ്സു​കാ​രി​യാ​യ മേ​ഘ്ന സു​മേ​ഷു​മ​ട​ങ്ങു​ന്ന സം​ഗീ​ത​പ്ര​തി​ഭ​ക​ളൂം പ​രി​പാ​ടി​യെ സ​ജീ​വ​മാ​ക്കും.

സ്റ്റാ​ൻ​ഡ​പ്പ് കോ​മ​ഡി​യു​ടെ പ​ര്യാ​യം ര​മേ​ഷ് പി​ഷാ​ര​ടി, മി​മി​ക്രി​യി​ലെ പു​ത്ത​ൻ താ​രോ​ദ​യം അ​ശ്വ​ന്ത് അ​നി​ൽ​കു​മാ​ർ, ന​ടി​യും ടെ​ലി​വി​ഷ​ൻ താ​ര​വു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്ത് എ​ന്നി​വ​രും ബ​ഹ്റൈ​നി​ലെ​ത്തി. 97334619565 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. വ​നേ​സ്സ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യും ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unni MenonBahrain
News Summary - Unni Menon was welcomed in Bahrain
Next Story