ലൈസൻസ് ഇല്ലാതെ എൻജിനീയറിങ് സേവനം: സ്ഥാപനത്തിനെതിരെ നടപടി
text_fieldsമനാമ: ലൈസൻസ് ഇല്ലാതെ എൻജിനീയറിങ് സേവനങ്ങൾ നൽകിയ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി എൻജിനീയറിങ് മേഖലയെ നിയന്ത്രിക്കുന്നതിനുള്ള കൗൺസിൽ അറിയിച്ചു. കൗൺസിലിൽനിന്ന് ലൈസൻസ് നേടാതെ എൻജിനീയറിങ് ഡിസൈനുകൾ തയാറാക്കി നൽകിയെന്നാണ് കേസ്. സ്ഥാപനത്തിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. എൻജിനീയറിങ് ഡിസൈൻ, സൂപ്പർവിഷൻ എന്നിവയും കോൺട്രാക്ടിങ് കമ്പനികൾ പദ്ധതി നടപ്പാക്കുന്നതും തമ്മിൽ കൃത്യമായ വേർതിരിവ് വേണമെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഫീൽഡ് പരിശോധന ശക്തമാക്കുമെന്നും കൗൺസിൽ അധികൃതർ അറിയിച്ചു.
അംഗീകാരമില്ലാത്ത വ്യക്തികളോ സ്ഥാപനങ്ങളോ തയാറാക്കുന്ന എൻജിനീയറിങ് ഡിസൈനുകളിൽ എൻജിനീയറിങ് സ്ഥാപനങ്ങൾ മുദ്രപതിച്ച് നൽകൽ, സൂപ്പർവിഷൻ ചുമതല കൃത്യമായി നിറവേറ്റാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ ഒാർമിപ്പിച്ചു. നിയമ ലംഘനം നടത്തിയതായി ആരോപണമുയർന്ന ചില സ്ഥാപനങ്ങൾക്കെതിരായ അന്വേഷണം പുരോഗതിയിലാണ്. നിയവിരുദ്ധ നടപടികളിൽനിന്ന് എൻജിനീയറിങ് മേഖലയെ മോചിപ്പിക്കാൻ കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

