യു.കെയിലെ ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി
text_fieldsരാജ്യത്തിന്‍റെ വിദ്യാഭ്യാസ മേഖലയിൽ പുതിയൊരേട് സ്ഥാപിച്ചാണ് 2004ൽ അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി സ്ഥാപിതമാകുന്നത്. ഉന്നത വിദ്യാഭ്യാസം മികച്ച പാഠ്യപദ്ധതിയിലൂടെ നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ് അന്നും ഇന്നും ബഹ്‌റൈനിലെ മുൻനിര സർവകലാശാലകളിൽ ഒന്നായ എ.എസ്.യു. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്സ് 2025 അനുസരിച്ച് ലോകത്തെ മികച്ച 600 സർവകലാശാലകളിൽ എ.എസ്.യു ഇടം നേടിയിട്ടുണ്ട്.
എ.എസ്.യു കാമ്പസ്
ബഹ്‌റൈനിലെ സ്വകാര്യ സർവകലാശാലകളിൽ ഏറ്റവും മികച്ച റാങ്കും എ.എസ്.യുവിനാണ്. നിലവിൽ 2200ലധികം വിദ്യാർഥികൾ വിശാലമായ കാമ്പസിൽ മികച്ച പരിചരണത്തോടെ പഠിക്കുന്നു. കൂടാതെ ലോകമെമ്പാടുമായി 8000ത്തിലധികം പൂർവ വിദ്യാർഥികളും എ.എസ്.യുവിനുണ്ട്. ലോകത്തെവിടെയും തൊഴിൽ നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന അക്കാദമിക് മികവിനൊപ്പം പ്രായോഗിക പരിശീലനവും നൽകുന്ന കോഴ്സുകളാണ് യൂനിവേഴ്‌സിറ്റിയുടെ പ്രത്യേകത.
പുതിയ അക്കാദമിക് വർഷം ആരംഭിച്ച ഈ സാഹചര്യത്തിൽ അപ്ലൈഡ് സയൻസ് യൂനിവേഴ്‌സിറ്റി (എ.എസ്.യു) പ്രസിഡന്റ് പ്രഫ. ഹാതിം മസ്രി തന്നെ കോളജിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും പങ്കുവെക്കുകയാണ്.
ബഹ്‌റൈനിലെയും സൗദി അറേബ്യയിലെയും ഇന്ത്യൻ വിദ്യാർഥികൾ എന്തുകൊണ്ട് എ.എസ്.യു തെരഞ്ഞെടുക്കണം?
എ.എസ്.യുവിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട 'രണ്ട് സർട്ടിഫിക്കറ്റുകൾ' നേടാൻ കഴിയും. യു.കെയിലെ ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റിയുമായുള്ള (എൽ.എസ്.ബി.യു) സഹകരണത്തിലൂടെയാണ് ബിരുദധാരികൾക്ക് ലഭിക്കുന്ന ഒരു സർട്ടിഫിക്കറ്റ്. മറ്റൊന്ന് എ.എസ്.യുവിന്‍റെ സ്വന്തവും.
സ്വന്തം വീടും വീട്ടുകാരും ഉള്ളിടത്ത് തന്നെ കുറഞ്ഞ ചെലവിൽ പഠിക്കുന്നതിനൊപ്പം ഒരു ബ്രിട്ടീഷ് യൂനിവേഴ്സിറ്റി ബിരുദവും ലഭിക്കുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ ഒരു പ്രത്യേകത. ഗുണമേന്മയും അംഗീകാരവും ലഭ്യതയും സമന്വയിക്കുന്ന ഈ സാധ്യത ഗൾഫിലെ ഇന്ത്യൻ കുടുംബങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്.
എ.എസ്.യുവിൽ ഇംഗ്ലീഷിൽ പഠിപ്പിക്കുന്ന എന്തൊക്കെ പ്രോഗ്രാമുകളുണ്ട്?
ഞങ്ങൾ ഇംഗ്ലീഷിൽ പഠിപ്പിക്കുന്ന നിരവധി കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അവയിൽ ഏറ്റവും പ്രചാരമുള്ള ചിലത് ഇവയാണ്:
ബി.എ (ഓണേഴ്‌സ്) ബിസിനസ് മാനേജ്‌മെന്റ് (എൽ.എസ്.ബിയുമായി ചേർന്നുള്ള ഡ്യുവൽ അവാർഡ്)
എൽഎൽ.ബി (ഓണേഴ്‌സ്) ലോ (എൽ.എസ്.ബിയുമായി ചേർന്നുള്ള ഡ്യുവൽ അവാർഡ്)
ബി.എൻജി (ഓണേഴ്‌സ്) സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്, ആർക്കിടെക്ചറൽ എഞ്ചിനീയറിങ് (എൽ.എസ്.ബി.യുമായി ചേർന്നുള്ള ഡ്യുവൽ അവാർഡ്), ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്. കൂടാതെ, ഡിപ്ലോമയുള്ള വിദ്യാർഥികൾക്ക് ടെക്നോളജി, എഞ്ചിനീയറിങ് വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കാനും അവസരമുണ്ട്. ഞങ്ങളുടെ എല്ലാ കോഴ്സുകളും അക്കാദമിക് അടിത്തറ നൽകുന്നതോടൊപ്പം തൊഴിലുടമകൾ ആവശ്യപ്പെടുന്ന പ്രായോഗികവും തൊഴിൽപരവുമായ കഴിവുകൾ വളർത്തുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
ഈ കാമ്പസിലേക്കുള്ള പ്രവേശന യോഗ്യത എന്താണ്?
60 ശതമാനം എങ്കിലും ജി.പി.എ ഉള്ള ബഹ്‌റൈനി, ജി.സി.സി അല്ലെങ്കിൽ തത്തുല്യമായ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് ഉള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഐ.ഇ.എൽ.ടി.എസ് 4.5 അല്ലെങ്കിൽ തത്തുല്യമായ ഇംഗ്ലീഷ് പ്രാവീണ്യവും ആവശ്യമാണ്. അൽപം കുറഞ്ഞ ജി.പി.എ ഉള്ള വിദ്യാർഥികളെ അഭിമുഖത്തിന് ശേഷം പരിഗണിക്കും. കൂടാതെ, എ-ലെവൽ, ഇന്റർനാഷനൽ ബാക്കലറിയേറ്റ്, സി.ബി.എസ്.ഇ പോലുള്ള അന്താരാഷ്ട്ര യോഗ്യതകളോടെ 65 ശതമാനം മാർക്കും ഇംഗ്ലീഷിൽ കുറഞ്ഞത് 70 ശതമാനം മാർക്കും നേടുന്ന വിദ്യാർഥികൾക്ക് ഞങ്ങളുടെ ഡ്യുവൽ അവാർഡ് പ്രോഗ്രാമുകളിൽ രണ്ടാം വർഷത്തേക്ക് നേരിട്ട് പ്രവേശനം നേടാം. അങ്ങനെയാണെങ്കിൽ അവർക്ക് അവരുടെ ഓണേഴ്‌സ് ബിരുദം മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കാം.
വിദ്യാർഥികൾക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയുമോ?
അതെ, നടപടിക്രമങ്ങൾ വളരെ ലളിതമാണ്. ഞങ്ങളുടെ അഡ്മിഷൻ പോർട്ടൽ വഴി എൽ.എസ്.ബി.യു ഡ്യുവൽ അവാർഡ് പ്രോഗ്രാമുകൾക്ക് വിദ്യാർഥികൾക്ക് നേരിട്ട് ഓൺലൈനായി അപേക്ഷിക്കാം. ഇത് പൂർത്തിയാക്കാൻ ഏതാനും മിനിറ്റുകൾ മാത്രമേ ആവശ്യമുള്ളൂ. രേഖകൾ അപ്‌ലോഡ് ചെയ്യാനും അപേക്ഷയുടെ നില അറിയാനും കഴിയും.
യു.കെയിലെ പഠനവുമായി താരതമ്യം ചെയ്യുമ്പോൾ എ.എസ്.യുവിന്റെ ഫീസുകൾ എങ്ങനെയാണ്?
യു.കെയിൽ പഠിക്കുക എന്നത് പല കുടുംബങ്ങളുടെയും സ്വപ്നമാണ്, പക്ഷേ അതിനുള്ള ചെലവ് (ട്യൂഷൻ ഫീസും ജീവിതച്ചെലവുകളും) വളരെ കൂടുതലാണ്. എ.എസ്.യുവിൽ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ ഒരു ബ്രിട്ടീഷ് ഡ്യുവൽ അവാർഡ് നേടാൻ സാധിക്കുന്നു. അവർക്ക് താമസത്തിനും മറ്റ് ദൈനംദിന ചെലവുകൾക്കും വലിയ തുക ലാഭിക്കാൻ കഴിയും. കൂടാതെ, മികച്ച വിദ്യാർത്ഥികൾക്ക് 35 ശതമാനം വരെ സ്കോളർഷിപ്പുകളും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇത് എ.എസ്.യുവിനെ ഗൾഫ് രാജ്യങ്ങളിൽ ബ്രിട്ടീഷ് യോഗ്യത നേടാനുള്ള ഏറ്റവും മികച്ച കാമ്പസാക്കി മാറ്റുന്നു.
എ.എ.സ്‌യുവിന് അന്താരാഷ്ട്രതലത്തിൽ മറ്റ് സർവകലാശാലകളുമായി എന്തൊക്കെ സഹകരണങ്ങളുണ്ട്?
അന്താരാഷ്ട്ര സഹകരണമാണ് ഞങ്ങളുടെ പ്രവർത്തനത്തിന്‍റെ പ്രധാന ഭാഗം. യു.കെയിലെ എൽ.എസ്.ബി.യുമായുള്ള പങ്കാളിത്തത്തിന് പുറമെ, യു.കെയിലും ഫ്രാൻസിലുമുള്ള സർവകലാശാലകളുമായി ഞങ്ങൾ അടുത്ത ബന്ധം പുലർത്തുന്നു. യു.എസ്.എയിലേക്കും കാനഡയിലേക്കും ഞങ്ങളുടെ ശൃംഖല വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ സഹകരണങ്ങളിലൂടെ ഞങ്ങളുടെ വിദ്യാർഥികൾക്ക് ഡ്യുവൽ അവാർഡ്, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, അന്താരാഷ്ട്ര ശിൽപശാലകൾ, സംയുക്ത ഗവേഷണ അവസരങ്ങൾ എന്നിവ പ്രയോജനപ്പെടുത്താൻ കഴിയും.
എ.എസ്.യുവിൽ നിന്ന് ബിരുദം നേടുന്നവർക്ക് പ്രതീക്ഷിക്കാവുന്ന തൊഴിൽ മേഖലകൾ ഏതെല്ലാമാണ്?
ഞങ്ങളുടെ ബിരുദധാരികൾക്ക് ബഹ്‌റൈനിലും ഗൾഫിലും വിദേശത്തും മികച്ച കരിയർ ലഭിക്കുന്നു. ബിസിനസ്, അക്കൗണ്ടിങ് ബിരുദധാരികൾക്ക് മൾട്ടിനാഷനൽ സ്ഥാപനങ്ങളിലും ബാങ്കുകളിലും ജോലി ലഭിക്കുന്നു. നിയമ ബിരുദധാരികൾക്ക് നിയമ സ്ഥാപനങ്ങളിലും ജുഡീഷ്യറിയിലും അവസരങ്ങളുണ്ട്. എഞ്ചിനീയറിങ് ബിരുദധാരികൾ നിർമാണം, ഓയിൽ ആൻഡ് ഗ്യാസ്, ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകളിൽ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ സയൻസ് ബിരുദധാരികൾ ഐടി കമ്പനികളിലും സ്റ്റാർട്ടപ്പുകളിലും ശോഭിക്കുന്നു.
എ.എസ്.യു വിദ്യാർഥികളുടെ കോളജ് ജീവിതം എങ്ങനെയാണ്?
എ.എസ്.യുവിലെ ജീവിതം ഊർജസ്വലവും സന്തോഷം നിറഞ്ഞതുമാണ്. ഞങ്ങളുടെ കാമ്പസിൽ ആധുനിക ലാബുകൾ, വലിയ ലൈബ്രറി, സ്പോർട്സ് സൗകര്യങ്ങൾ കൂടാതെ സാംസ്കാരികം, കല, സാങ്കേതികവിദ്യ, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ക്ലബുകളും ഉണ്ട്. ഇന്ത്യൻ വിദ്യാർഥികൾക്കായി എ.എസ്.യുവിൽ ശക്തമായ ഒരു സമൂഹം തന്നെ നിലവിലുണ്ട്. താമസം, വിസ സേവനങ്ങൾ, വിദ്യാർഥി സഹായ ഓഫിസുകൾ എന്നിവയിലൂടെ ഞങ്ങൾ അവരെ പിന്തുണക്കുന്നു. ചുരുക്കത്തിൽ, ലോകോത്തര വിദ്യാഭ്യാസം ലഭിക്കുമ്പോൾ എല്ലാ വിദ്യാർഥികൾക്കും വീട്ടിലായിരിക്കുന്ന ഒരു അനുഭവം ലഭിക്കുന്നു.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും എ.എസ്.യുവിനെ എങ്ങനെ ബന്ധപ്പെടാം?
അവർക്ക് ഞങ്ങളുടെ വെബ്സൈറ്റ് www.asu.edu.bh സന്ദർശിക്കാം. അവിടെ എല്ലാ കോഴ്സുകളുടെയും വിശദാംശങ്ങളും ഓൺലൈൻ അപേക്ഷ പോർട്ടലും ലഭ്യമാണ്. ഇംഗ്ലീഷ്, ഹിന്ദി അല്ലെങ്കിൽ അറബി ഭാഷകളിൽ മാർഗനിർദേശത്തിനായി +973 66633770 എന്ന നമ്പറിൽ വാട്ട്‌സ്ആപ് വഴിയും നേരിട്ട് വിളിച്ചും ബന്ധപ്പെടാം. ഞങ്ങളുടെ ബഹ്‌റൈനിലെ കാമ്പസിലേക്കും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അവിടെ ഞങ്ങളുടെ അഡ്മിഷൻ ടീം നിങ്ങൾക്ക് വേണ്ടതെല്ലാം ഒരുക്കിയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

